പികെ ശശിക്ക് ആരോഗ്യപ്രശ്‌നം; പൊതുപരിപാടിക്കില്ല, നടപടി വൈകിയത് പ്രളയംമൂലമെന്ന് ബാലന്‍
പാലക്കാട്: സ്ത്രീപീഡന കേസില്‍ ആരോപണ വിധേയനായ പികെ ശശി എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട പരിപാടിയില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയത്. സ്‌കൂള്‍ ബസ് ഉദ്ഘാടനത്തിന് എംഎല്‍എ എത്തില്ലെന്ന് അറിയിപ്പ് ലഭിച്ചു.

ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ചുവെന്ന് കാണിച്ച് നേതാക്കള്‍ക്ക് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ആദ്യം ധൈര്യത്തോടെ പ്രതികരിച്ച ശശിയുടെ വാക്കുകള്‍ പിന്നീട് അതിരുവിട്ടിരുന്നു. മാധ്യമങ്ങളോട് പ്രകോപിതനായ അദ്ദേഹത്തിന് പരസ്യപ്രസ്താവന നടത്തരുതെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച എംഎല്‍എ മുന്‍കൈയെടുത്ത് വിളിച്ച ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തില്‍ നിന്ന് മിക്ക അംഗങ്ങളും വിട്ടുനിന്നു. 19 പേര്‍ പങ്കെടുക്കണമായിരുന്നു. എന്നാല്‍ വന്നത് മൂന്ന് പേര്‍ മാത്രം. ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവച്ചു.
ശശിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകിയെന്ന് സിപിഎമ്മിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രളയം കാരണമാണ് നടപടി വൈകിയതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. അവരുടെ മാനസികാവസ്ഥ കണക്കിലെടുത്താകും നടപടിയെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications