സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പെട്ടിക്കടകള്‍ പൊളിച്ചുനീക്കി
കാക്കനാട്: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ജില്ലാപഞ്ചായത്തിന് സമീപം എട്ട്് പെട്ടിക്കടകള്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ, റെവന്യു വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. പതിനാറ് പെട്ടിക്കടകള്‍ പരിശോധിച്ചതില്‍ എട്ടെണ്ണത്തിന് പൊളിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി. മഴക്കാല പൂര്‍വ ശുചീകരണത്തിന് മുന്നോടിയായി പകര്‍ച്ച വ്യാധി തടയുന്നതിനായി കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പരിശോധന നടത്തി പൊളിച്ച് നീക്കുന്നത്. സീപോര്‍ട്ട് റോഡ് വീതി കൂട്ടുന്നതിനായി അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും( ആര്‍ബിഡിസി) ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഒലിമുകള്‍ ഭാഗത്തെയും കാക്കനാട് ജംങ്ഷനിലെ തിരക്കേറിയ ഭാഗങ്ങളിലെയും കടകള്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് സീപോര്‍ട്ട് റോഡില്‍ പ്രത്യേക സാമ്പത്തിക മേഖല പരിസരത്ത് ഉള്‍പ്പെടെ കഴിഞ്ഞ മഴക്കാലത്ത് മൂന്ന് പ്രാവശ്യം പൊളിച്ച് നീക്കിയ പെട്ടിക്കടകളുടെ സ്ഥാനത്ത് വീണ്ടും കടകള്‍ സ്ഥാനം പിടിക്കുകയായിരുന്നു. മേഖല പരിസരത്ത് കമ്പിവേലി കെട്ടിയാണ് കൈയേറ്റം തടഞ്ഞത്. വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല തട്ടുകടളില്‍ നിന്ന് ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായാണ് പൊളിച്ച്് നീക്കല്‍ നടപടികള്‍. മഴക്കാലത്തിന്് മുന്നോടിയായി പൊളിച്ച് നീക്കല്‍ നടപടികള്‍ ജില്ലയുടെ പലഭാഗത്തായി തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കളമശ്ശേരി, തൃക്കാക്കര നഗരസഭ, കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണ് അനധികൃത തട്ടുകള്‍ക്കെതിരെ നടപടി ശക്തമാക്കിയത്. കച്ചവടക്കാരുടെ എതിര്‍പ്പുകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ പൊലിസ് സംരക്ഷത്തോടെയാണ് പൊളിച്ച് നീക്കല്‍ നടപടി സ്വകരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് പ്രദേശങ്ങളിലെ അനധികൃത തട്ടുകടകളും വ്യത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഓഫിസര്‍ എന്‍.ശ്രീനിവാസന്‍, കാക്കനാട് വില്ലേജ് ഓഫിസര്‍ പി പി ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പെട്ടിക്കടകള്‍ പൊളിച്ചു നീക്കിയത്.












Click it and Unblock the Notifications