പ്ലസ് വൺ പ്രവേശനം അടുത്താഴ്ച മുതൽ; വടക്കൻ കേരളത്തിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കും
തിരുവനന്തപുരം; പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇത്തവണ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. സീറ്റുകളും വർധിപ്പിക്കും. വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റുകൾ ആണ് വർധിപ്പിക്കുക. തെക്കൻ ജില്ലകളിൽ 10 ശതമാനം സീറ്റും.
ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാർത്ഥികളാണ് വിജയിച്ചത്. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസും 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയവും നേടി. ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത് എറണാകുളം ജില്ലയിലാണ്. ഇവിടെ 91.11 ശതമാനമാണ് വിഡയം. കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലും. ഇവിടെ 8253 ആണ് വിജയശതമാനം.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ സ്കീമില്‍ 80.36 ശതമാനം വിജയവുമുണ്ട്.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം
അതിനിടെ സംസ്ഥാനത്ത് പരീക്ഷ വിജയം ഉയരുന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ പരിഹാസ ട്രോളുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ മാനസികമായി വിഷമിപ്പിക്കുന്നതാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ത്താം തരത്തിലെ വിജയശതമാനം നൂറ് ശതമാനത്തിന് തൊട്ടരികെ എത്തിയതോടെയായിരുന്നു പരിഹാസം.
കുട്ടികൾ പലരും തന്നെ വിളിച്ച് പരാതിപ്പെട്ടു. അച്ഛനും അമ്മയും കല്ലുപണിക്ക് പോകുന്നവരാണ്, ഞങ്ങൾ നന്നായി പഠിച്ചാണ് വിജയിച്ചതെന്ന് പറഞ്ഞ് മനം നൊന്താണ് കുട്ടികൾ വിളിച്ചത്. കുട്ടികളെ പരിഹാസത്തിൽ നിന്നും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications