മോദിയുടെ കേരള സന്ദര്‍ശനം: പൊലീസിന് ഗുരുതര വീഴ്ച; സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് എ ഡി ജി പി ഇന്റലിജന്‍സ് തയ്യാറാക്കിയ സ്‌കീം ചോര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കമുള്ള സ്‌കീം ആണ് ചോര്‍ന്നിരിക്കുന്നത്.
49 പേജുള്ളതാണ് സുരക്ഷാ സ്‌കീം റിപ്പോര്‍ട്ട്. ഇതില്‍ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ വിവരങ്ങള്‍ നല്‍കിയിരുന്നത്. ഇതാണ് ചോര്‍ന്നിരിക്കുന്നത് എന്നതാണ് ഏറെ ഗൗരവമേറിയ കാര്യം. എങ്ങനയൊണ് ഈ വിവരങ്ങള്‍ ചോര്‍ന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

സംഭവത്തില്‍ എ ഡി ജി പി ഇന്റലിജന്‍സ് ടി കെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കീം ചോര്‍ന്ന പശ്ചാത്തലത്തില്‍ മാറ്റം വരുത്തി പുതിയ സ്‌കീം തയ്യാറാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന ഊമക്കത്ത് ലഭിച്ചിരുന്നു. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ വിലാസത്തിലാണ് ഊമക്കത്ത് വന്നിരുന്നത്.
എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലായിരുന്നു കത്ത് വന്നത്. ഈ കത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എ ഡി ജി പി ഇന്റലജന്‍സിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കെയാണ് പുതിയ സംഭവ വികാസം എന്നതാണ് ശ്രദ്ധേയം.
പി എഫ് ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണം എന്നാണ് കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് എ ഡി ജി പി നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നത്. കൊച്ചിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് നടത്തും.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
ഒരാഴ്ച മുന്‍പാണ് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മേല്‍വിലാസത്തില്‍ ഊമക്കത്ത് ലഭിച്ചത്. ആ സമയത്ത് തന്നെ അത് സംസ്ഥാന പൊലീസ് മേധാവിക്ക് അത് കൈമാറി. അതേസമയം കത്തിന്റെ ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. 1500 ഓളം ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്.












Click it and Unblock the Notifications