താൻ തൃശൂരിൽ മത്സരിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹം, വിജയം ഉറപ്പില്ലെന്ന് സുരേഷ് ഗോപി
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ തൃശൂരില്‍ നിന്ന് മത്സരിക്കണം എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം ആയിരുന്നുവെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയസാധ്യത ഉറപ്പിക്കാനാവില്ല. തൃശൂര്‍ മണ്ഡലത്തില്‍ തനിക്ക് വിജയസാധ്യത അല്ല മത്സര സാധ്യത ആണുളളത് എന്നും സുരേഷ് ഗോപി പറഞ്ഞു.
താന്‍ മത്സരിക്കണം എന്നുളളത് പാര്‍ട്ടിയുടെ താല്‍പര്യം ആണ്. തനിക്ക് മത്സരിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മത്സരിക്കണം എന്നുളള പാര്‍ട്ടി തീരുമാനം അച്ചടക്കമുളള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും നേതാവ് എന്ന നിലയ്ക്കും താന്‍ അനുസരിക്കുകയായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് മത്സരിക്കാന്‍ നാല് മണ്ഡലങ്ങള്‍ ആണ് പാര്‍ട്ടി മുന്നോട്ട് വെച്ചത്. എന്നാല്‍ പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് താന്‍ അറിയിച്ചത്. പക്ഷേ താന്‍ തൃശൂരില്‍ തന്നെ മത്സരിക്കണം എന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത് എന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുരേഷ് ഗോപി.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
തനിക്ക് വിശ്രമം ആവശ്യമാണ്. കൊവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം മാത്രമേ തൃശൂരില്‍ പ്രചാരണത്തിന് എത്താന്‍ സാധിക്കുകയുളളൂ. വാക്‌സിന്‍ എടുക്കാനുളള ആരോഗ്യസ്ഥിതിയിലേക്ക് ആദ്യം എത്തണം എന്നും ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു. ലതിക സുഭാഷ് വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. തന്നേക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ് ലതിക സുഭാഷ്. മുടിമുറിച്ച് അവരെ കണ്ടപ്പോള്‍ വിഷമം തോന്നി. 33 ശതമാനം സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്ന് ഇനി ഒരു എംപിക്ക് പോലും പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications