കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്രയിൽ പേക്കറ്റടി സജീവം, ഡിസിസി പ്രസിഡന്റിന്റെ 5000 മോഷണം പോയി

Google Oneindia Malayalam News

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സജീവം. ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപ മോഷണം പോയി. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് കവറിലിട്ട് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം.

ഭാരത് ജോഡോ യാത്രയിൽ മോഷണങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യതിരുന്നു. ജോഡോ യാതയുടെ തിരുവനന്തപുരത്തെ പര്യടനത്തിനടയിലായിരുന്ന ആദ്യ മോഷണം ഉണ്ടായത്. രാഹുൽ ഗാന്ധിയെ കാണാനും സ്വീകരിക്കാനും കാത്ത് നിൽക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പിന്നാലെ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി ഉയർന്നു.

bharat jodo

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ നാലാംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. അതേസമയം കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര ഇന്നാണ് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്.

രാവിലെ കൊല്ലം പുതിയ കാവിൽ നിന്ന് തുടങ്ങിയ യാത്രക്ക് ആലപ്പുഴ ജില്ല അതിർത്തിയായ കൃഷ്ണപുരത്തായിരുന്നു സ്വീകരണം. ഡിസിസിയുടെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് യാത്രയ്ക്ക് ഒരുക്കിയിരുന്നത്. നൂറ് കണക്കിന് പ്രവർത്തകർ യാത്രയെ സ്വീകരിക്കാൻ അതിർത്തിയിൽ എത്തി. ആഘോഷപൂർവമായിരുന്നു സ്വീകരണം.

'വിരട്ടൽ പാർട്ടി കമ്മിറ്റിയിൽ മതി', ഗവറണറെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടന്ന് വി മുരളീധരൻ'വിരട്ടൽ പാർട്ടി കമ്മിറ്റിയിൽ മതി', ഗവറണറെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടന്ന് വി മുരളീധരൻ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ജോഡോ യാത്ര സഞ്ചരിക്കുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്. 90 കിലോമീറ്ററാണ് ജില്ലയിൽ മാത്രം യാത്ര സഞ്ചരിക്കുന്നത്.
നാല് ദിവസമാണ് യാത ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുന്നത്. യാത്രയുടെ ആദൃ ഘട്ടം കായംകുളത്ത് സമാപിച്ചു. രണ്ടാം ഘട്ടം നങ്ങ്യാർകുളങ്ങര എന്‍ടിപിസി ജംങ്ഷനിൽ സമാപിക്കും.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ രാഹുൽ ഗാന്ധി ഇന്നലെ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

തുടർന്ന് ഏറെ നേരം മഠത്തിൽ ചിലവഴിച്ച രാഹുൽ ഗാന്ധി 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്.

 തമിഴ് മണ്ണില്‍ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് സ്റ്റാലിന്‍: 40 ഉം പിടിക്കണം, ഉന്നം ബിജെപി തന്നെ തമിഴ് മണ്ണില്‍ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് സ്റ്റാലിന്‍: 40 ഉം പിടിക്കണം, ഉന്നം ബിജെപി തന്നെ

English summary
pocket theft alappuzha dcc president lost rs 5000 while participating with bharat jodo yatra led by rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X