കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാഥമിക സ്വാതന്ത്ര്യത്തിന്റെ നിഷേധമെന്ന് സച്ചിദാനന്ദൻ; ഹാദിയയുടെ തീരുമാനം സുമനസ്സോടെ, സുരക്ഷിതയല്ല!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: നമ്മുടെ ഭരണഘടന ഏത് മതവും പ്രചരിപ്പിക്കാനും ഏത് മതം സ്വികരിക്കാനും അവകാശം നല്‍കുന്നുണ്ട്. ഈ അവകാശം ഹാദിയ കേസില്‍ ചേദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് വ്യക്തമാണെന്ന് കവി സച്ചിതാനന്ദൻ. രാഹുല്‍ ഈശ്വറിന്റെ അഭിമുഖത്തില്‍ പോലും നമുക്ക് കാണാന്‍ കഴിയുന്നത് സുമനസാലെയാണ് മതം മാറിയതെന്നാണ്. അവരുടെ സുഹൃത്തുക്കളുടെ ജീവിതരീതി കണ്ടാണ് അവര്‍ മതം മാറിയത്. ഏതെങ്കിലും സംഘടനയുടെയോ മതാചാര്യന്‍മാരുടെയോ നിര്‍ബന്ധം മതപരിവര്‍ത്തനത്തിന് പിന്നിലില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഹാദിയയെ വീട്ടുതടങ്കിലിലാക്കിയ രക്ഷിതാക്കളുടെ തീരുമാനം സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ഇക്കാര്യത്തില്‍ വളരെ വ്യക്തമായ പൗരാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഖില ഹാദിയയാകന്‍ തീരുമാനിച്ചത് സുമനസോടെയാണെന്നാണ് എല്ലാ രീതിയലുള്ള സാഹചര്യങ്ങളും നമ്മോട് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭയങ്ങൾക്ക് അടിസ്ഥാനമുണ്ട്

ഭയങ്ങൾക്ക് അടിസ്ഥാനമുണ്ട്

കുട്ടിയുടെ അച്ചന്റെ പെരുമാറ്റ രീതികളും ജീവിത രീതികളും വെച്ചുനോക്കുമ്പോള്‍ ഒരു പാട് ഭയങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. മറ്റാരുതരത്തില്‍ ജീവിക്കാന്‍ ആ പെണ്‍കുട്ടി ആഗ്രഹിച്ചതായി വ്യക്തമായ രീതിയില്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ടെന്ന് സച്ചിതാനന്ദൻ പറയുന്നു.

രാഷ്ട്രീയമായ വിവക്ഷത

രാഷ്ട്രീയമായ വിവക്ഷത

ആ കുട്ടിയുടെ അവകാശം ലംഘിക്കുന്നതോടൊപ്പം ആ കുട്ടിയുടെ നിജസ്ഥിതിയെന്തെന്ന് അറിയാനുള്ള അവകാശവും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുയാണ്. മനുഷ്യാവകാശ പ്രവര്‍ത്തര്‍, പത്രപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ ആ വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ചിലയാളുകള്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയുമുണ്ട്. രാഷ്ട്രീയമായ വിവക്ഷതയുള്ള സന്ദര്‍ഭം കൂടിയാണെന്നത് ഇവിടെ ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.

സിവിൽ സ്വാതന്ത്ര്യത്തിന്റെ നിഷേധം

സിവിൽ സ്വാതന്ത്ര്യത്തിന്റെ നിഷേധം

സന്ദര്‍ശനത്തിനായി അനുമതി നല്‍കുന്നവര്‍ക്ക് കൃത്യമായും മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന നിലപാട് ഉള്ളവര്‍ക്ക് മാത്രമാണ്. എന്താണ് വാസ്തവത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രവേശനമില്ല. അത് സിവില്‍ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്.

സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു

സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു

മതവിശ്വാസം സ്വീകരിക്കാനും പിന്തുടാരാനുളള മൗലികമായ ഭരണഘടന നല്‍കിയ അവകാശമാണ് ലംഘിക്കപ്പെട്ടിട്ടുള്ളത്. ഒപ്പം തന്നെ ഒരു സ്ത്രിക്ക് തന്റെ സ്വതന്ത്രമായ ജീവിതം നയിക്കാന്‍, ഇഷ്ടമുള്ളയിടത്ത് സഞ്ചരിക്കാന്‍, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ ഇഷ്ടമുള്ളയാളെ പങ്കാളിയായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ പൂര്‍ണമായ രീതിയില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഭയപ്പെടുത്തുന്ന ഹേതുക്കൾ

ഭയപ്പെടുത്തുന്ന ഹേതുക്കൾ

ഏതാണ്ട് വീട്ടുതടങ്കിലിന്റെ അസ്ഥയിലാണ് ആ പെണ്‍കുട്ടി കഴിയുന്നത്. അവിടെ സുരക്ഷിതയാണെന്ന ഉറപ്പും നമുക്കില്ല. നേരെ മറിച്ച് ഭയപ്പെടുത്തുന്ന ധാരാളം ഹേതുക്കള്‍ ഉണ്ടുതാനും.

പിതാവിനൊപ്പം...

പിതാവിനൊപ്പം...

പിതാവിനൊപ്പം താമസിക്കാന്‍ ആ കുട്ടി ആഗ്രഹിക്കുന്നില്ല. ആ വീട്ടില്‍ നിന്നും ഓടി പോകാനാണ് കുട്ടി ആഗ്രഹിക്കുന്നത്. മതപരമായ കാരണങ്ങല്‍ കൊണ്ടാണോ മറ്റെന്തെങ്കിലുമാണോ എന്നത് നമുക്ക് അറിഞ്ഞുകൂടായെന്നും സച്ചിദാനന്ദന്‍ പറയുന്നു.

English summary
Poet Sachithananthan about Hadiya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X