കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമം' കൈയ്യിലുണ്ടോ... എങ്കില്‍ സൂക്ഷിച്ചോ

Google Oneindia Malayalam News

തിരുവനന്തപുരം: തീയേറ്ററുകളില്‍ ഇപ്പോഴും തരംമായി ഓടിക്കൊണ്ടിരിയ്ക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത 'പ്രേമം' . എന്നാല്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിയ്ക്കുമ്പോള്‍ തന്നെ സിനിമ പുറത്തും സുലഭമായിക്കഴിഞ്ഞു.

സെന്‍സര്‍ കോപ്പി എന്നെഴുതിയ സിനിമയുടെ പ്രിന്റുകള്‍ സിഡിയായും വാട്‌സ് ആപ്പ് ക്ലിപ്പുകളായും പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിന്റെ പേരിലാണ് ഇപ്പോള്‍ വിവാദമെല്ലാം. ഇന്റര്‍നെറ്റിലും ഇപ്പോള്‍ പ്രേമം ലഭ്യമാണ് എന്നതാണ് മറ്റൊരു വസ്തുത.

undefined

എന്തായാലും സൂപ്പര്‍ ഹിറ്റ് സിനിമ മൊബൈലിലോ സിഡിയിട്ടോ ഇന്റര്‍നെറ്റിലോ കാണാം എന്ന് വിചാരിച്ചിരിയ്ക്കുന്നവര്‍ സൂക്ഷിയ്ക്കുക!!! നിങ്ങളുടെ കൈകളില്‍ ചിലപ്പോള്‍ വിലങ്ങ് വീണേയ്ക്കാം. സിഡി വിറ്റ രണ്ട് പേരെ ഇപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു.

സാധാരണ ഗതിയില്‍ സിനിമ റിലീസ് ചെയ്ത് രണ്ടാം ദിവസം തിരുവനന്തപുരത്തെ ബീമാ പള്ളി അടക്കമുളള സ്ഥലങ്ങളില്‍ വ്യാജ സിഡി എത്തും. എല്ലാവര്‍ക്കും ഇത് അറിയാമെങ്കിലും പോലീസ് കാര്യമായ നടപടിയൊന്നും എടുക്കാറില്ല. എന്നാല്‍ ഇത്തവണ കാര്യത്തില്‍ ഇത്തിരി സീരിയസ് ആണ്. കാണം ബീമാ പള്ളി പ്രദേശങ്ങളില്‍ തന്നെയാണ് പോലീസ് റെയ്ഡ് നടത്തിയത്.

രണ്ട് പേരെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെ ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തിലാണ് നടപടി. കൈയ്യില്‍ നിന്ന് സിനിമ കണ്ടെത്തിയാല്‍ ആരായാലും കുടുങ്ങുമെന്ന് ഉറപ്പാണ്.

English summary
Police Anti Piracy Cell taking strict action against Premam Piracy Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X