Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിലെത്തിയ പോലീസിനു കിട്ടിയത് പ്രകാശന്‍ വധശ്രമക്കേസ് പ്രതികളെ

തൃശൂര്‍: ഇരിങ്ങാലക്കുട വിജയന്‍ കൊലക്കേസ് പ്രതികളെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ എത്തിയ ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത് കരുവന്നൂര്‍ പ്രകാശന്‍ വധശ്രമ കേസിലെ പ്രതികളെ. കഴിഞ്ഞ സെപ്റ്റംബര്‍ മാസം 26നു കരുവന്നൂര്‍ റിവര്‍ വ്യൂ ക്ലബിന് സമീപം അരിമ്പുള്ളി വീട്ടില്‍ പ്രകാശന്‍ എന്നയാളെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണു വിജയന്‍ കൊലക്കേസ് പ്രതികളെ തമിഴ്‌നാട്ടില്‍ വാടകവീട്ടില്‍ സംരക്ഷിച്ചിരുന്നത്.

തമിഴ്‌നാട്ടിലെ മധുര ക്ഷേത്രനഗരിയില്‍ നിന്നും ഇരിങ്ങാലക്കുട എസ്.ഐ: കെ.എസ്. സുശാന്തും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.ചെന്ത്രാപ്പിന്നി ചക്കനാത്ത് വീട്ടില്‍ ജിഷ്ണു (23), വൈഷ്ണവ് (22) എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്. കരുവന്നൂര്‍ സ്വദേശികളായ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണു നാലുപ്രതികള്‍ കൂടി പ്രകാശന്‍ എന്നയാളെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാസങ്ങളായി പ്രതികള്‍ പേരും വിലാസവും തെറ്റായി ധരിപ്പിച്ച് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ വൈഷ്ണവ് കാട്ടൂര്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയും, നിരവധി ക്രിമിനല്‍ കേസുകളുള്ളയാളുമാണ്.

news

തമിഴ്‌നാട്ടില്‍നിന്നും ഇവര്‍ വഴിയാണു വിജയന്‍ വധക്കേസിലെ പ്രതികള്‍ക്കു ലഹരി വസ്തുക്കള്‍ ലഭിച്ചിരുന്നത്. അരിമ്പുള്ളി പ്രകാശനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളായ കരുവന്നൂര്‍ കറത്തു പറമ്പില്‍ അനുമോദ്, അഭിനന്ദ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതി അഭിനന്ദ് വിജയന്‍ കൊലക്കേസിലും ഉള്‍പ്പെട്ട പ്രതിയാണ്. മധുരയില്‍നിന്നു പ്രതികളെ പിടികൂടിയ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പി.സി. സുനില്‍, ജയകൃഷ്ണന്‍ ,മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സൂരജ് ദേവ്, ഇ.എസ്. ജീവന്‍ എന്നിവരാണുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+