സമരം ചെയ്ത നഴ്സുമാർക്കെതിരെ പോലീസ് അതക്രമം; പെൺകുട്ടികളെയടക്കം തല്ലിച്ചതച്ചു, വ്യാഴാഴ്ച്ച പണിമുടക്ക്

  • Written By: Desk
Subscribe to Oneindia Malayalam

ചേർത്തല: സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ പോലീസ് ലാത്തിച്ചാർജ്ജ്. ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായിരിക്കുന്നത്. ലാത്തിച്ചാർജ്ജിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചു മാസത്തിലധികമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു. ഇചിനിടയിലാണ് പോലീസ് ലാത്തിചാർജ്ജ് നടത്തിയത്. പോലീസ് ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാനത്ത് നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.

ഒത്തു തീർപ്പ് ശ്രമം

ഒത്തു തീർപ്പ് ശ്രമം

മുമ്പ് മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ നഴ്സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല.

വേതന വർധനവ്

വേതന വർധനവ്

ജൂലൈ മാസത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ നഴ്സുമാര്‍ ദിവസങ്ങളോളം സമരം ചെയ്തിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്സുമാര്‍ റിലേ സത്യാഗ്രഹവും നടത്തിയിരുന്നു.

ആവശ്യങ്ങൾ അംഗീകരിച്ചില്ല

ആവശ്യങ്ങൾ അംഗീകരിച്ചില്ല

അന്ന് മറ്റ് മാനേജ്മെന്റുകള്‍ നഴ്സുമാരുടെ വേതനംവര്‍ധനവ് നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കെവിഎം ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നത്.

മാനേജ്മെന്റിന്റെ കുപ്രചരണങ്ങൾ

മാനേജ്മെന്റിന്റെ കുപ്രചരണങ്ങൾ

ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്. ഇതിനിടയിലാണ് പോലീസിന്റെ അതിക്രമം.

English summary
Police attack against strike in Cherthala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്