മഹാരാജാസ് കോളേജിലെ അധ്യാപകരുടെ ഹോസ്റ്റലില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തു!

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്നും പോലീസ് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കോളേജിനോട് ചേര്‍ന്ന അധ്യാപകരുടെ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസം അനുവദിച്ചിരുന്നത്.

പരീക്ഷ കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കുട്ടികളാരുമുണ്ടായിരുന്നില്ല. എംസിആര്‍വി ഹോസ്റ്റലിലെ നവീകരണ പ്രവര്‍ത്തികള്‍ കാരണം ആവശ്യത്തിന് മുറിയില്ലെന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധ്യാപകരുടെ ഹോസ്റ്റലില്‍ താത്ക്കാലികമായി മുറി അനുവദിച്ചത്. ഹോസ്റ്റലിലെ മുകള്‍ നിലയിലെ ചില മുറികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഈ മുറികളില്‍ നിന്നുമാണ് ഇരുമ്പ് ദണ്ഡുകളും വാക്കത്തികളും അടക്കമുള്ള മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തത്.

വാര്‍ഡന്‍ മുറി പൂട്ടി...

വാര്‍ഡന്‍ മുറി പൂട്ടി...

അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മുറിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുണ്ടായിരുന്നില്ല. പരീക്ഷയായതിനാല്‍ വിദ്യാര്‍ത്ഥികളെല്ലാം പോയിരുന്നു. എന്നാല്‍ മുറി ഒഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ താക്കോള്‍ തിരിച്ചേല്‍പ്പിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു താക്കോലിട്ട് വാര്‍ഡന്‍ മുറി പൂട്ടിയിടുകയായിരുന്നു.

റെയ്ഡ് രഹസ്യവിവരത്തെ തുടര്‍ന്നെന്ന് പോലീസ്...

റെയ്ഡ് രഹസ്യവിവരത്തെ തുടര്‍ന്നെന്ന് പോലീസ്...

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ മുകള്‍ നിലയിലെ മുറിയിലേക്ക് ഏണി വെച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

അധ്യാപകരുടെ ഹോസ്റ്റല്‍ നല്‍കിയതില്‍...

അധ്യാപകരുടെ ഹോസ്റ്റല്‍ നല്‍കിയതില്‍...

ഹോസ്റ്റലില്‍ പോലീസ് പരിശോധന നടത്തുന്നതറിഞ്ഞ് എസ്എഫ്‌ഐ നേതാക്കള്‍ പ്രതിഷേധവുമായെത്തി. അധ്യാപകരുടെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതില്‍ വിരോധമുള്ളവരാണ് ആയുധങ്ങള്‍ മുറിയില്‍ വെച്ചതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാനായി...

വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാനായി...

വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞു പോയ സമയത്ത് മുറികളില്‍ റെയ്ഡ് നടത്തി ആയുധം പിടിച്ചെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാതിരിക്കാനായി ചിലര്‍ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

English summary
police detained weapons from maharajas college hostel.
Please Wait while comments are loading...