കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല, ആറുവയസുകാരി പ്രതി !

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം : കടംവാങ്ങിയ പണം തിരികെ നൽകാത്ത കേസിൽ ആറുവയസുകാരിയും പ്രതിപ്പട്ടികയിൽ ചേർത്ത് കഴക്കൂട്ടം പോലീസ് വെട്ടിലായി.കഴക്കൂട്ടം സ്വദേശിനി ആരിഫാ നൽകിയ പരാതിയിലാണ് കഴക്കൂട്ടം കരിയിൽ വാഴപ്പണ വീട്ടിൽ ഉഷയെ (56) ഒന്നാം പ്രതിയാക്കിയും, മകൻ മഹേഷിനെ (36) രണ്ടാം പ്രതിയാക്കിയും, ആറു വയസുകാരിയായ ചെറുമകൾ പാർവതിയെ മൂന്നാം പ്രതിയാക്കിയും കേസെടുത്തത്.

 girl

പൊലീസിന്റെ എഫ്.ഐ.ആറിൽ ഉഷയുടെയും മഹേഷിന്റെ വയസും മേൽവിലാസവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പാർവതിയുടെ വയസ് ചേർത്തിരുന്നില്ല.കഴിഞ്ഞ ദിവസം ഉഷ അഡ്വ. ജി.എസ്. സനൽകുമാർ മുഖേന ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. മൂന്നാം പ്രതിയായ പാർവതി ആരാണെന്ന് കോടതി ആരാഞ്ഞപ്പോഴാണ് ഉഷയുടെ മരിച്ചുപോയ മകൻ

രാഗേഷിന്റെ രണ്ടാമത്തെ മകളാണെന്ന് മനസിലായത്.'' പരാതിക്കാരിയായ ആരിഫയിൽ നിന്നു 1,70,000 രൂപയും എട്ടരപ്പവന്റെ സ്വർണാഭരണങ്ങളും ഉഷ വാങ്ങിയിരുന്നു. കൊല്ലത്ത് വച്ച് പണ ഇടപാട് നടത്തുമ്പോൾ മകൻ മഹേഷിന്റെ ഭാര്യ ചിത്രയും ഒപ്പമുണ്ടായിരുന്നു. അന്ന് ചിത്രയെ ആരിഫയ്‌ക്ക് പരിചയപ്പെടുത്തിയത് പാർവതിയെന്ന പേരിലായിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ വാദി പാർവതിയുടെ പേര് തെറ്റായി മൊഴി നൽകിയതാണ് രേഖപ്പെടുത്തിയതെന്ന്കഴക്കൂട്ടം പൊലീസ് അറിയിച്ചു. കോടതി എല്ലാവർക്കും ജാമ്യം അനുവദിച്ചു.അന്വേഷണം നടത്താതെ വാദി നൽകിയ പേരുകൾ വച്ച് എഫ്.ഐ.ആറിട്ടതിന് ഉഷ ബാലാവകാശ കമ്മിഷന് പരാതി നൽകി.


ആലപ്പുഴയിലെ കൊലപാതകം; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, പിടികൂടിയത് ക്രൈംബ്രാഞ്ച് സിഐഡി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police case against six year old girl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്