മൂന്ന് കൊലക്കേസടക്കം ഒമ്പത് ക്രിമിനല്‍ കേസുകളിൽ പ്രതിയായ ബംഗാളി ജംഷി രാഷ്ട്രീയക്കാരുടെ ഇഷ്ടതോഴന്‍..

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: മൂന്ന് വധശ്രമക്കേസ് അടക്കം ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ (കേരള ആന്റി സോഷല്‍ ആക്ടിവിറ്റീവ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തി കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ കുപ്രസിദ്ധ ഗുണ്ട ബംഗാളി ജംഷി രാഷ്ട്രീയക്കാരുടെ ഇഷ്ടതോഴന്‍. നിലമ്പൂരില്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പമുണ്ടായിരുന്ന ജംഷി കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. പിന്നെ എംഎല്‍എയുടെ വലംകൈയായി.

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ ദിലീപിന്റെ നീക്കം! ഹൈക്കോടതിയിൽ ഹർജി

വല്ലപ്പുഴ തുപ്പിനിക്കാടന്‍ വീട്ടില്‍ ജംഷീദ് (36) ഹോട്ടല്‍ തൊഴിലാളിയായിരുന്നു. പിന്നീട് അടവുതെറ്റിയ വാഹനങ്ങള്‍ പിടിക്കുന്ന ജോലിയായി. അവിടെനിന്നാണ് ക്വട്ടേഷന്‍ ഗുണ്ടാ സംഘത്തലവനായത്. നിലമ്പൂരില്‍ കോണ്‍ഗ്രസായിരുന്നു ബംഗാളി ജംഷിയെ ഉപയോഗിച്ചിരുന്നത് ചുങ്കത്തറ മാര്‍ത്തോമ്മ കോളേജില്‍ കെഎസ്യു- എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ചത് ബംഗാളി ജംഷിയും കൂട്ടരുമായിരുന്നു.

bangalijamshi


പോലീസ് പിടിയിലായ ബംഗാളി ജംഷി

അന്ന് ജംഷിയെ പോലീസ് പിടിച്ചാല്‍ ഊരിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസുകാരായിരുന്നു മുന്നില്‍. കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊല്ലപ്പെടുന്നതിന് മുമ്പ് രാധയെ വാഹനമിടിപ്പിച്ച് കൊല്ലാനുള്ള ക്വട്ടേഷന്‍ ഏറ്റത് ജംഷിയായിരുന്നു. മൂന്നു തവണയാണ് രാധയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അന്ന് തനാരിഴക്കാണ് രാധ രക്ഷപ്പെട്ടത്. രാധാവധക്കേസിലെ ഒന്നാം പ്രതി മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ബിജുവായിരുന്നു ബംഗാളി ജംഷിക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നത്.

കോണ്‍ഗ്രസ് ചേരിയില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജംഷി ഇടതുപക്ഷത്തേക്കു ചേക്കേറി. ഇടതു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചരണത്തിനും ഇറങ്ങി. വിജയിച്ചപ്പോള്‍ എംഎല്‍എയുടെ വലംകൈയ്യായി വളര്‍ന്നു. തരംപോലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ തണലിലാണ് ഗുണ്ടാ പ്രവര്‍ത്തനം നടത്തിവന്നത്.

സാക്ഷികളെ ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുക, സാക്ഷികളെ വധിക്കാന്‍ ശ്രമിക്കുക, വീട്ടില്‍കയറി മര്‍ദ്ദിക്കുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയവ സ്ഥിരമായി ചെയ്യുന്ന ഗുണ്ടയെന്ന നിലയിലാണ് ഇപ്പോള്‍ കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് ചീഫ് കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ഇയാളെ കാപ്പ പ്രകാരം കരുതല്‍ തടങ്കില്‍വെക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സിഐ കെഎം ബിജുവും സംഘവുമാണ് മമ്പാട് വച്ച് ബംഗാളി ജംഷിയെ അറസ്റ്റു ചെയ്തത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി.


ആറ്റുകാലമ്മയോട് ദേഷ്യം കാണിച്ച ശ്രീലേഖയ്ക്ക് വിമൻസ് ഫ്രണ്ടിന് മുന്നിൽ മുട്ടുവിറച്ചു; കെപി ശശികല...

വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കാര്യങ്ങൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police filed kapa against murder case culprit in malapuiram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്