ചെരുപ്പിനുള്ളില്‍ ഒളിക്യാമറ; കലോത്സവ നഗരിയിൽ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൽ പകര്‍ത്തിയ വിരുതന്‍ പിടിയിൽ

  • By: Desk
Subscribe to Oneindia Malayalam
cmsvideo
കലോത്സവ നഗരിയിൽ ചെരുപ്പിനുള്ളില്‍ ക്യാമറ വച്ച് നഗ്നദൃശ്യങ്ങൽ പകര്‍ത്തിയ വിരുതന്‍ പിടിയിൽ

തൃശൂര്‍: പല രീതിയിലുള്ള ഒളി ക്യാമറകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒന്ന് അപൂര്‍വ്വം ആകും. അത്തരം ഒരു സംഭവം ആയിരുന്നു സംസ്ഥാന യുവജോത്സവം നടക്കുന്ന തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുളിമുറിയിലും മറ്റും ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വിരുതന്‍മാരെ വെല്ലുന്ന ഒരാളാണ് പിടിയിലായത്. ചെരുപ്പിലായിരുന്നു ഇയാള്‍ ക്യാമറ ഒളിപ്പിച്ചിരുന്നത്. തൃശൂര്‍ ചിയ്യാരം സ്വദേശിയെ ആണ് പോലീസ് പിടികൂടിയത്.

Hidden Camera

മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് ചെരുപ്പിനുള്ളില്‍ പ്രത്യേക രീതിയില്‍ സ്ഥാപിച്ചായിരുന്നു ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. മൊബൈലിലെ ചാര്‍ജ്ജ് തീര്‍ന്നപ്പോള്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. ബോംബോ മറ്റോ ആണോ എന്ന് സംശയിച്ചാണ് പോലീസിനെ വിവരം അറിയിച്ചത്.

ഷാഡോ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ഇയാളെ നിരീക്ഷിച്ചു. കൈയ്യോടെ പിടികൂടുകയും ചെയ്തു. മൊബൈല്‍ ഫോണിന് പരിക്ക് പറ്റാതിരിക്കാന്‍ സ്റ്റീലിന്റെ ഒരു കവചത്തിനുള്ളില്‍ ആയിരുന്നു വച്ചിരുന്നു. മൊബൈല്‍ ക്യാമറയുടെ ഭാഗത്ത് ചെരുപ്പിന് ഒരു ദ്വാരവും ഇട്ടിരുന്നു.

ചുരിദാര്‍ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ക്കരില്‍ ചെന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുക്കകുയും ചെയ്തിട്ടുണ്ട്. മൂന്ന് സ്മാര്‍ട്ട് ഫോണുകളും നാല് പവര്‍ ബാങ്കുകളും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

English summary
Police found hidden camera fixed inside sandal at state youth festival venue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്