കാവ്യയെ തിരക്കി സുനി ലക്ഷ്യയില്‍.... പക്ഷെ, കാരണക്കാരന്‍ ദിലീപ്, നിര്‍ണായക തെളിവ്
സുനി ലക്ഷ്യയില്‍ പോയതിന് തെളിവ് പോലീസിന് ലഭിച്ചു
Recommended Video

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെതിരേ കുരുക്ക് മുറുക്കി പോലീസ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നേരത്തേ കാവ്യ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു.
തന്റെ മാഡം കാവ്യ തന്നെയാണെന്ന് സുനി ദിവസങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ്. ഇതിനിടെയാണ് സുനിയെ കാവ്യക്ക് അറിയാമെന്നതിന് കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചത്.

ലക്ഷ്യയില്‍ പോയി
താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പോലീസിനു ലഭിച്ചിരുന്നില്ല.

വിസിറ്റിങ് കാര്‍ഡ്
സുനി ലക്ഷ്യയയില്‍ പോയതിനുള്ള നിര്‍ണായക തെളിവാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്. ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡാണ് സുനിയുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.

കാവ്യ സ്ഥാപനത്തില്‍ ഇല്ലായിരുന്നു
സുനി ലക്ഷ്യയില്‍ എത്തിയപ്പോള്‍ കാവ്യ സ്ഥാപനത്തില്‍ ഇല്ലായിരുന്നതായാണ് പോലീസിനു ലഭിച്ച വിവവരം.

പിടികൂടുന്നതിന് തലേദിവസം
കോടതിയില്‍ വച്ചു സുനിയെ പോലീസ് നാടകീയമായി പിടികൂടുന്നതിന്റെ തലേ ദിവസമാണ് സുനി ലക്ഷ്യയില്‍ പോയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

വിസിറ്റിങ് കാര്‍ഡ് ലഭിച്ചത്
സുനിയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് ലക്ഷ്യയുടെ പേരിലുള്ള വിസിങ് കാര്‍ഡ് പോലീസിനു ലഭിച്ചത്. ഇതു ലക്ഷ്യയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പോലീസ് ലക്ഷ്യയില്‍ പോയിരുന്നു. മാനേജരുടെ പക്കല്‍ നിന്നു വിസിറ്റിങ് കാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. ഇത് ഒത്തുനോക്കിയപ്പോഴാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.

മാനേജരെ കണ്ടു
ലക്ഷ്യയില്‍ പോയ സുനി അവിടെ മാനേജരെ കണ്ടതായി പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.

പോയത് കാവ്യയെ കാണാന്‍
കാവ്യയെ കാണുകയെന്ന ഉദ്ദേശത്തോടെയാണ് സുനി ലക്ഷ്യയില്‍ പോയതെന്നാണ് പോലീസ് മനസ്സിലാക്കുന്നത്. എന്നാല്‍ കാവ്യ ഇവിടെയില്ല, ആലുവയിലെ വീട്ടിലാണെന്ന് മാനേജര്‍ അറിയിക്കുകയായിരുന്നു.

സുനിക്ക് കാര്‍ഡ് കൊടുത്തു
കാവ്യ ഇവിടെയില്ലെന്ന് അറിയിച്ച മാനേജര്‍ ഫോണില്‍ വിളിച്ച് ബന്ധപ്പെടാന്‍ സുനിക്കു വിസിങ് കാര്‍ഡ് നല്‍കുകയായിരുന്നുവെന്നാണ് പോലീസ് മനസ്സിലാക്കുന്നത്.

ദിലീപുമായി ബന്ധപ്പെട്ടില്ല
താനുമായി ഒരിക്കലും നേരിട്ടു ബന്ധപ്പെടരുതെന്ന ദിലീപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുനി ലക്ഷ്യയില്‍ പോയതെന്നും പോലീസ് പറയുന്നു.

വീണ്ടും ചോദ്യം ചെയ്യും
പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കാവ്യ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കൂടാതെ ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

രണ്ടു ദിവസത്തിനുള്ളില്‍
രണ്ടു ദിവസത്തിനകം കാവ്യയുള്പ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വച്ചാണ് പോലീസ് കാവ്യയുടെ മൊഴിയെടുത്തത്.

അറിയില്ലെന്ന് കാവ്യ
പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് കാവ്യ അന്ന് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇതു തെറ്റാണെന്നതിന് പിന്നീട് പോലീസിനു തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications