കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പുമായി മൂന്നുപേർ; എടിഎം കാർഡ് വെച്ച് തന്ത്രം; പ്രമുഖ ബാങ്കുകളും ചതിയിൽപ്പെട്ടോ?

Google Oneindia Malayalam News

പലതരം തട്ടിപ്പുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ആയും അല്ലാതേയുമൊക്കെ തട്ടിപ്പ് നടക്കുന്നുണ്ട്. ഇനി പറയാന്‍ പോകുന്നത് എടിഎം തട്ടിപ്പിനെക്കുറിച്ചാണ്. തട്ടിപ്പുകാര്‍ അധികവും ശ്രമിക്കാറുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി അതിലെ പണം തട്ടാനാണ്..

നിരവധിപേരാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇപ്പോള്‍ തട്ടിപ്പിനായി പുതിയ മാര്‍ഗം കണ്ടുപിടിച്ച തട്ടിപ്പുകാരാണ് പിടയില്‍ ആയിരിക്കുന്നത്... ഇവർ ബാങ്കിലെ കസറ്റമേഴിസിനെ അല്ല ബാങ്കിനെ തന്നെയാണ് പറ്റിക്കുന്നത്. ഇവർ എങ്ങനെയാണ് പണം തട്ടുന്നതെന്ന് പരിശോധിക്കാം.

1

എടിഎം കാർഡ് വെച്ചാണ് ഇവരുടെ തട്ടിപ്പ്, എടിഎം മെഷീനിൽ കൃത്രിമം നടത്തിയാണ് ഈ സംഘം പണം തട്ടുന്നന്നത്. ഇവരെയാണ് പോലീസ് പിടിച്ചത്. ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരെയാണ് പാലക്കാട് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായത് പ്രമുഖ ബാങ്കുകൾ ആണെന്നാണd ലഭ്യമാകുന്ന വിവരം.

2

എടിഎം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഉടൻ ക്യാൻസൽ ബട്ടൺ അമർത്തും. ഇതിന് ശേഷം പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിൽ പരാതി നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.

3

38 എടിഎം കാർഡുകൾ ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. കൂടുതൽ പേർ ഈ തട്ടിപ്പ് സംഘത്തിലുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇവരെ വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

4

മണ്ണാർക്കാട് ന​ഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ ഇന്ന് രാവിലെ 10 മണിക്ക് ഇവർ എത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവർക്ക് സംശയം തോന്നി. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.‌

English summary
Police have arrested a gang in ATM fraud case, here are the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X