മുന്നറിയിപ്പ് അവഗണിച്ചു; തൃശൂരില്‍ വ്യാജ നാപ്‌റ്റോള്‍ തട്ടിപ്പിന് ഇരയായി വീട്ടമ്മ, 30000 നഷ്ടപ്പെട്ടു
തൃശൂര്‍: ഓണ്‍ലൈന്‍, ടെലി ഷോപ്പിങ്ങ് കമ്പനിയായ നാപ്‌ടോളിന്റെ പേരില്‍ തട്ടിപ്പിനിരയായ വീട്ടമ്മയ്ക് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. തൃശൂരിലെ വീട്ടമ്മയ്ക്കാണ് പണം നഷ്ടപ്പെട്ടത്. നാപ്‌ടോളില്‍ നിന്നും ഒരു കത്ത് വീട്ടമ്മയുടെ പോസ്റ്റല്‍ വിലാസത്തില്‍ അയച്ചു ലഭിച്ചിരുന്നു. കത്തില്‍ പരാമര്‍ശിച്ചതുപ്രകാരം സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉരസി നോക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണുകയുണ്ടായി. തുടര്‍ന്ന് കത്തില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ച്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ.

തൃശൂരിലെ വീട്ടമ്മ രണ്ടാഴ്ചക്കു മുമ്പ് നാപ്‌ടോളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നാപ്‌ടോളില്‍ നിന്നും ഒരു കത്ത് വീട്ടമ്മയുടെ പോസ്റ്റല്‍ വിലാസത്തില്‍ അയച്ചു ലഭിച്ചു. കത്ത് പരിശോധിച്ചപ്പോള്‍ ഉത്സവകാല സീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് സമ്മാനം നല്‍കുന്നുണ്ടെന്നും, അതിന്റെ ഭാഗമായി ഒരു സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നുമായിരുന്നു കത്തില്‍ പരാമര്‍ശിച്ചിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ഒരു മൊബൈല്‍ഫോണ്‍ നമ്പറും നല്‍കിയിരുന്നു. കത്തില്‍ പരാമര്‍ശിച്ചതുപ്രകാരം സ്‌ക്രാച്ച് & വിന്‍ കാര്‍ഡ് ഉരസി നോക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണുകയുണ്ടായി. തുടര്‍ന്ന് കത്തില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു.

തുടര്‍ന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ച്, ബാങ്ക് എക്കൌണ്ട് വിവരങ്ങള്‍, ആധാര്‍കാര്‍ഡ് പകര്‍പ്പ്, ഫോട്ടോ എന്നിവ അവര്‍ കരസ്ഥമാക്കി. സമ്മാനമായി ലഭിച്ച തുക എത്രയും വേഗം എക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും, എന്നാല്‍ ഇതിലേക്ക് പ്രോസസിങ്ങ് ഫീ ഇനത്തില്‍ പതിനായിരം രൂപ ആവശ്യമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ അവര്‍ നിര്‍ദ്ദേശിച്ച ബാങ്ക് അക്കൌണ്ടിലേക്ക് പതിനായിരം രൂപ അയച്ചു നല്‍കുകയുണ്ടായി.

ഒന്നു രണ്ടു ദിവസത്തിനകം ബാങ്ക് എക്കൌണ്ടിലേക്ക് പണം എത്തുമെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ കാത്തിരുന്നു. എന്നാല്‍ ടാക്‌സ് ഇനത്തില്‍ 20,000 രൂപ കൂടി അടക്കണമെന്ന് പറയുകയും, ഇപ്രകാരത്തില്‍ ടാക്‌സ് അടക്കുന്ന തുക സമ്മാനതുകയോടൊപ്പം തിരികെ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമുണ്ടായി. അതുപ്രകാരം വീട്ടമ്മ 20,000 രൂപ കൂടി അയച്ചു നല്‍കുകയായിരുന്നു.

നിശ്ചിത സമയം കഴിഞ്ഞും സമ്മാനം ലഭിക്കാതായതോടെ, വീട്ടമ്മ വീണ്ടും അവരെ ബന്ധപ്പെട്ടപ്പോള്‍ ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് കബളിപ്പിക്കുകയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പേരിലും, ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെ പേരിലും ബമ്പര്‍ സമ്മാനം, ലോട്ടറി, കാര്‍ തുടങ്ങിയവ ലഭിച്ചു എന്ന് പറഞ്ഞുകൊണ്ട് ലഭിക്കുന്ന ഫോണ്‍ സന്ദേശം, എസ്.എം.എസ്, ഇ-മെയില്‍, കത്തിടപാടുകള്‍ എന്നിവ വിശ്വസിക്കരുതെന്നും കെണിയില്‍ വീഴരുതെന്നും തൃശൂര്‍ സിറ്റി പോലീസ് ഇതിനുമുമ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഇത്തരം തട്ടിപ്പുകാരെക്കുറിച്ചു നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. നിങ്ങളുടെ പേരും, വിലാസവും ഫോണ്‍ നമ്പറും തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്ന സമയം നല്‍കുന്ന വിവരങ്ങള്‍ പ്രസ്തുത കമ്പനിയുടെ ജീവനക്കാര്‍ വഴിയോ, നിങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന കൊറിയര്‍ ഏജന്‍സിയിലെ ജീവനക്കാര്‍ വഴിയോ തട്ടിപ്പുകാരുടെ കൈവശം എത്തിയേക്കാം.

അതിനാല്‍ ലോട്ടറിയടിച്ചു, വന്‍ തുക സമ്മാനം ലഭിച്ചു എന്നുപറയുന്ന മോഹന വാഗ്ദാനങ്ങളില്‍ കണ്ണടച്ച് വിശ്വസിക്കരുത്.
നിങ്ങള്‍ക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള ഇ-മെയില്‍, എസ്.എം.എസ്, വാട്‌സ് ആപ്പ് സന്ദേശങ്ങളും, കത്തിടപാടുകളും നിങ്ങളുടെ വിശ്വസനീയ സുഹൃത്തുക്കളോ, ബന്ധുക്കളോ ആയി പങ്കിടുക. അല്ലെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അന്വേഷിക്കുക.












Click it and Unblock the Notifications