കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വലവിരിച്ച് പോലീസ്: ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്, പിടിയിലായാല്‍ രക്ഷയില്ല!

ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹരിയാണ പോലീസ് നീക്കം ശക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുപുത്രി ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹണിപ്രീത് ദില്ലിയിലെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ദില്ലിയില്‍‌ വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. തിങ്കളാഴ്ച
ദില്ലിയിലെത്തിയ ഹണിപ്രീത് അഭിഭാഷകനെ കണ്ട് ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹരിയാണ പോലീസ് റെയ്ഡ് ആരംഭിച്ചത്. ദില്ലിയിലുള്ള ഹണിപ്രീതിന്‍റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

ബലാത്സംഗക്കേസിലും കൊലപാതക കേസിലുമുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട് റോഹ്ത്തക് ജയിലില്‍ കഴിയുന്ന ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയോടെ ഹരിയാന- പഞ്ചാബ് സംസ്ഥാനങ്ങളിലായി ഉടലെടുത്ത അക്രമ സംഭവങ്ങളില്‍ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് സിംഗിന്‍റെ പ്രിയപ്പെട്ട വളര്‍ത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാന്‍.

ദില്ലിയിലെത്തി

ദില്ലിയിലെത്തി


തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് ഇന്‍സാന്‍ അഭിഭാഷകനെ കാണുകയും ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുളളി കൂടിയായി പ്രഖ്യാപിച്ചിട്ടുള്ള ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാണ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നത്. നേരത്തെ തന്നെ പോലീസ് ഹണിപ്രീതിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

 അതിര്‍ത്തിയില്‍ തിരിഞ്ഞ് പോലീസ്

അതിര്‍ത്തിയില്‍ തിരിഞ്ഞ് പോലീസ്

നേരത്തെ നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ ലക്ഷ്മിപൂര്‍, ബാല്‍രാമപൂര്‍, സിദ്ധാര്‍ദ്ധ് നഗര്‍, ശ്രവാഷ്ടി, ബഹ്റൈച്ച് എന്നീ പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 599.3 കിലോമീറ്റാണ് യുപിയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്നത്. അതോടെ നേപ്പാളിനോടടുത്ത പ്രദേശങ്ങളായ ഫിലിബിറ്റ്, മഹാരാജ്ഗ‍ഞ്ച് എന്നിവിടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിവരുന്നുണ്ട്.

 ബലാത്സംഗവും കൊലക്കുറ്റവും

ബലാത്സംഗവും കൊലക്കുറ്റവും

രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പ‍ഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗൂഡാലോചനക്കുറ്റം

ഗൂഡാലോചനക്കുറ്റം

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

കൂടെക്കഴിയാന്‍ ആഗ്രഹം !

കൂടെക്കഴിയാന്‍ ആഗ്രഹം !

ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബന്ധത്തില്‍ സംശയം

ബന്ധത്തില്‍ സംശയം

പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

English summary
Haryana police on Tuesday raided the residence of Honeypreet Insan, who has been on the run following the conviction of Dera Sacha Sauda chief Gurmeet Ram Rahim Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X