മണിക്ക് കുരുക്ക് മുറുകുന്നു!! വിവാദ പ്രസംഗത്തില്‍ അന്വേഷണം!! വിലങ്ങ് വീഴും?
രാജക്കാട് എസ്‌ഐക്കാണ് കേസന്വേഷണത്തിന്റെ ചുമതല. മണിയുടെ പ്രസംഗം കേട്ടവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.
മൂന്നാര്‍ : മണക്കാട്ടെ വിവാദ പ്രസംഗത്തിനു പിന്നാലെ മൂന്നാറിലെ എംഎം മണിയുടെ പ്രസംഗവും പണിയാകുന്നു. വിവാദ പ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളിലെ നടപടി ശാസനയിലൊതുങ്ങിയെങ്കിലും മണിയ്ക്ക് കുരുക്ക് മുറുകുന്നതായാണ് സൂചനകള്‍. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോലീസ് അന്വേഷണവും നടക്കുന്നു.
രാജക്കാട് എസ്‌ഐക്കാണ് കേസന്വേഷണത്തിന്റെ ചുമതല. മണിയുടെ പ്രസംഗം കേട്ടവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. സംഭവത്തില്‍ മണിയുടെ മൊഴി രേഖപ്പെടുത്തും. പ്രസംഗത്തിന്റെ സിഡിയും പോലീസ് പരിശോധിച്ചു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കോടതി വിമര്‍ശനത്തിനു പിന്നാലെ
മൂന്നാറില്‍ മണി നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് കോടതി വിമര്‍ശിച്ചതി നു പിന്നാലെ കേസന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാജക്കാട് എസ്‌ഐക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതിയിലാണ് അന്വേഷണം.

മണിയുടെ മൊഴി
വിവാദ പ്രസംഗം കേട്ടവരില്‍ നിന്ന് മൊഴി എടുത്തു. മന്ത്രി എംഎം മണിയുടെയും മൊഴി രേഖപ്പെടുത്തും. പ്രസംത്തിന്റെ സിഡിയും പോലീസ് പരിശോധിക്കും.

സര്‍ക്കാരിനും പോലീസിനുമെതിരെ
മണിയുടെ വിവാദ പ്രസംഗത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിനെയും പോലീസിനെയും കോടതി വിമര്‍ശിച്ചു. പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്നാണ് കോടതി ചോദിച്ചത്.

പെമ്പിളൈ ഒരുമൈക്കെതിരെ
മൂന്നാറില്‍ നടത്തിയ പ്രസംഗത്തില്‍ മണി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാണ് ആരോപണം. ആദ്യ മൂന്നാര്‍ ദൗത്യത്തിനിടെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറും മാധ്യമ പ്രവര്‍ത്തകരു മദ്യപാനമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ സമരകാലത്ത് എല്ലാം കാട്ടില്‍ വച്ചായിരുന്നുവെന്നും മണി പറഞ്ഞതാണ് വിവാദമായത്.

അറസ്റ്റ്
2012 മെയ് 25നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. 1982ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകങ്ങളെ കുറിച്ച് മണി 1,2, 3 എന്ന് അക്കമിട്ട് പറഞ്ഞതായിരുന്നു വിവാദമായത്. വിവാദ പ്രസംഗത്തില്‍ മണിക്കെതിരെ കേസെടുത്ത് ജയിലിലടച്ചിരുന്നു.

ശാസനയില്‍ ഒതുക്കി
പാര്‍ട്ടി നടപടിക്ക് പിന്നാലെയാണ് ഹൈക്കോടതി മണിയെ വിമര്‍ശിച്ചത് . പാര്‍ട്ടി സംസ്ഥാന സമിതിയില്‍ മണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും നടപടി പരസ്യ ശാസനയില്‍ ഒതുക്കുകയായിരുന്നു.












Click it and Unblock the Notifications