കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സര്‍ക്കാരിനും ഇന്റലിജന്‍സിനും വീഴ്ച്ച.... ആക്ടിവിസ്റ്റുകളെ തിരിച്ചറിയാന്‍ വൈകി!!

Google Oneindia Malayalam News

നിലയ്ക്കല്‍: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാര്‍ കരകയറുന്നു. രണ്ട് യുവതികള്‍ സന്നിധാനത്തെത്തിയതോടെയാണ് പ്രതിസന്ധികള്‍ രൂപപ്പെട്ടത്. അതേസമയം കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും സര്‍ക്കാരിനും ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കും കടുത്ത വീഴ്ച്ച പറ്റിയെന്നാണ് മനസ്സിലാവുന്നത്. വളരെ പെട്ടെന്ന് തന്നെ നടത്തിയ നീക്കങ്ങളാണ് വലിയ കുരുക്കില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിച്ചത്.

മലകയറിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകള്‍ ആണെന്നറിയുന്നതിലും കാലതാമസം ഉണ്ടായെന്നാണ് വിലയിരുത്തല്‍. അതേസമയം രഹന ഫാത്തിമയെ കുറിച്ച് വലിയ ആരോപണങ്ങളും ഉയരുന്നുണ്ട്. ഇവര്‍ ഭക്തി ഉള്ളത് കൊണ്ടാണ് ശബരിമലയില്‍ എത്തിയതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ ശബരിമല പ്രക്ഷോഭത്തെ നേരിടുന്ന രീതിയില്‍ സിപിഎമ്മും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രതിസന്ധി ഒഴിവായത് ഇങ്ങനെ

പ്രതിസന്ധി ഒഴിവായത് ഇങ്ങനെ

നടപ്പന്തല്‍ വരെ എത്തിയ യുവതികളെ ഉടന്‍ തിരിച്ചിറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. ഐജി എസ് ശ്രീജിത്തിനോട് നേരിട്ടാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായെന്ന് സിപിഎം കുറ്റപ്പെടുത്തുകയും ചെയ്തു. പോലീസ് യുവതികളുമായി പമ്പയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ മുന്നോട്ടു പോയതിന് ശേഷമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചത്.

രഹന ഫാത്തിമയാണെന്നറിയാന്‍ വൈകി

രഹന ഫാത്തിമയാണെന്നറിയാന്‍ വൈകി

മല കയറുന്നതില്‍ ഒരാള്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയാണെന്നറിഞ്ഞതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഐജി ശ്രീജിത്തിന്റെ അറിയിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്ന് മാത്രമല്ല, ഇന്റലിജന്‍സ് വീഴ്ച്ചയുമുണ്ടായെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഗുരുതര ആരോപണങ്ങള്‍....

ഗുരുതര ആരോപണങ്ങള്‍....

രഹനാ ഫാത്തിമയുടെ സന്നിധാന യാത്രയെ കുറിച്ചും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇവരുടെ ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തിലാണ് ദുരൂഹത. ഇവര്‍ക്ക് കെട്ടുനിറച്ച് നല്‍കിയ ഗുരുസ്വാമി ആരെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. പല സുഹൃത്തുക്കളോടും ഇവര്‍ തന്റെ കൈയ്യില്‍ സാനിറ്ററി നാപ്കിന്‍ കരുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യാതൊരു വ്രതശുദ്ധിയും ഇവര്‍ക്കില്ലായിരുന്നുവെന്ന് ശബരിമല ആചാരണ സംരക്ഷ സമിതിയും ആരോപിക്കുന്നുണ്ട്.

നടപ്പന്തല്‍ വരെ എങ്ങനെ എത്തി

നടപ്പന്തല്‍ വരെ എങ്ങനെ എത്തി

രഹന ഫാത്തിമയും അവര്‍ക്കൊപ്പമുണ്ടായിരുന്ന കവിത എന്ന മാധ്യമപ്രവര്‍ത്തകയും നടപ്പന്തല്‍ വരെ എങ്ങനെ എത്തി എന്നതാണ് പ്രധാന ചോദ്യം. ഇതില്‍ ഗുരുതര വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആക്ടിവിസ്റ്റുകളെ എന്തുകൊണ്ട് പോലീസിന് തിരിച്ചറിയാനായില്ലെന്ന് സര്‍ക്കാരിന് വിശദീകരിക്കേണ്ട അവസ്ഥയാണ്. മന്ത്രി കെകെ ശൈലജ അടക്കമുള്ളവര്‍ ശബരിമലയിലെ ആക്ടിവിസത്തോട് യോജിപ്പില്ലെന്ന് അറിയിച്ചതാണ്.

നീക്കങ്ങള്‍ ഇങ്ങനെ....

നീക്കങ്ങള്‍ ഇങ്ങനെ....

സുപ്രീം കോടതി വിധിക്ക് ശേഷം മൂന്നാം തവണയാണ് ഇവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. രഹന ഫാത്തിമ ഇരുമുടിക്കെട്ടുമായെത്തിയപ്പോള്‍ കവി റിപ്പോര്‍ട്ടിംഗിനാണ് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. ഇവര്‍ പോലീസിന്റെ പിന്തുണ തേടിയതോടെ ഐജി ശ്രീജിത്ത് ഇവരോട് പുലര്‍ച്ചെ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സുരക്ഷയിലായിരുന്നു മലകയറ്റം. അപ്പാച്ചി മേടിനടുത്ത് വെച്ച് ഇവര്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് നടപ്പന്തല്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് നേരെയുള്ള പ്രതിഷേധം കനത്തത്. ഇതോടെ ഇവര്‍ തിരിച്ചിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

തന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍....

തന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍....

തന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഒരു നിമിഷം കൊണ്ട് തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. സമരത്തെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. ഓരോ വിശ്വാസിയായ പോലീസുകാരന്റെയും മനസ്സ് ഉണരേണ്ട സന്ദര്‍ഭമാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു. പോലീസുകാരുടെ യൂണിഫോം വരെ യുവതികള്‍ക്ക് ധരിക്കാന്‍ നല്‍കി. ആള്‍മാറാട്ട കുറ്റത്തിന് ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറയുന്നു.

വര്‍ഗീയ കലാപത്തിനുള്ള ശ്രമം

വര്‍ഗീയ കലാപത്തിനുള്ള ശ്രമം

ശബരിമലയില്‍ വര്‍ഗീയ കലാപത്തിന് ബിജെപി ശ്രമിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തി. ഇതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. ഇടപെട്ടത് അതുകൊണ്ടാണ്. പ്രശ്‌നമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഗവര്‍ണര്‍ പി സദാശിവം ഡിജിപി ലോക്‌നാഥ് ബെഹറയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.

ശബരിമല വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു.... സുരക്ഷ ഒരുക്കണമെന്ന് നിര്‍ദേശം!!ശബരിമല വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു.... സുരക്ഷ ഒരുക്കണമെന്ന് നിര്‍ദേശം!!

എപ്പോള്‍ പോണമെന്ന് ആരാണ് തിരുമാനിക്കേണ്ടത്? സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലിബിഎപ്പോള്‍ പോണമെന്ന് ആരാണ് തിരുമാനിക്കേണ്ടത്? സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലിബി

English summary
police made a mistake in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X