കാവ്യയെയും ചോദ്യം ചെയ്യും!! ഹാജരാവാന്‍ നിര്‍ദേശം ? കാരണം അവരുടെ മൊഴി!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം നേരിടുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കാവ്യയോട് അന്വേഷണസംഘം ആവശ്യപ്പെട്ടെന്നാണ് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ കാവ്യക്ക് പങ്കുണ്ടോയെന്നത് വ്യക്തമല്ലെങ്കിലും മുഖ്യപ്രതി സുനിലിന്റെയും സഹതടവുകാരനായ ജിന്‍സണിന്റെയും മൊഴികളെ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയെന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറിക്കാര്‍ഡ് ലഭിച്ചതെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്.

കാവ്യ ഹാജരാവണം

കാവ്യ ഹാജരാവണം

ചോദ്യം ചെയ്യലിന് ഉടന്‍ തന്നെ ഹാജരാവാനാണ് കാവ്യയോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ദിലീപിനെയും നാദിര്‍ഷയെയും കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു.

അവരുടെ മൊഴി

അവരുടെ മൊഴി

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും സഹതടവുകാരനായ ജിന്‍സണും നല്‍കിയ മൊഴികളെ തുടര്‍ന്നാണ് കാവ്യയെയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സുനി ജയിലില്‍ വച്ചു നാദിര്‍ഷായെ വിളിച്ചത് താന്‍ കേട്ടെന്നും ഒരു സാധനം കാവ്യയുടെ കടയില്‍ കൊടുത്തിട്ടുണ്ടെന്നും സുനി പറഞ്ഞതായും ജിന്‍സണ്‍ രഹസ്യ മൊഴി നല്‍കിയിരുന്നു.

ദിലീപിന്റെ വീട്ടിലെത്തി

ദിലീപിന്റെ വീട്ടിലെത്തി

കൊച്ചിയിലുള്ള കാവ്യയുടെ വീട്ടില്‍ അന്വേഷണസംഘം എത്തിയിരുന്നെങ്കിലും നടി അവിടെയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ആലുവയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയാണ് കാവ്യയോട് ഹാജരാവാന്‍ പോലീസ് നിര്‍ദേശിച്ചത്.

ദിലീപിന്റെ കുടുംബം നിഷേധിച്ചു

ദിലീപിന്റെ കുടുംബം നിഷേധിച്ചു

ആലുവയിലെത്തി പോലീസ് കാവ്യയോട് ഹാജരാവാന്‍ നിര്‍ദേശിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ദിലീപിന്റെ കുടുബം നിഷേധിച്ചു. വീട്ടിലുള്ള ഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് സ്ഥിരമായി കോളുകള്‍ വരാറുണ്ടെന്ന് കുടുംബാഗങ്ങള്‍ പറയുന്നു.

സഹകരിക്കും

സഹകരിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് തന്നെയാണ് കാവ്യയുടെ കുടുംബം വ്യക്തമാക്കുന്നത്. അന്വേഷണസംഘത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

കേരളം വിടരുത്

കേരളം വിടരുത്

പോലീസിന്റെ അറിവോടെയല്ലാതെ കേരളം വിട്ടുപോവരുതെന്ന് ദിലീപിനോട് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണസംഘത്തിന് കേസിലെ പല നിര്‍ണായക തെളിവുകളും ലഭിച്ചു കഴിഞ്ഞതിനെ തുടര്‍ന്നാണിത്.

കാവ്യ എവിടെ ?

കാവ്യ എവിടെ ?

അതേസമയം, ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കെ കാവ്യ എവിടെയാണ് ഉള്ളതെന്ന് വ്യക്തമായിട്ടില്ല. ലക്ഷ്യയില്‍ പോലീസ് നടത്തിയ റെയ്ഡിനു ശേഷം കാവ്യ എവിടെയാണ് ഉള്ളതെന്ന് അടുപ്പമുള്ളവര്‍ക്കു പോലും അറിയില്ലത്രേ. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച മുതല്‍ കാണാനില്ല

ഞായറാഴ്ച മുതല്‍ കാണാനില്ല

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കാവ്യ മാതാപിതാക്കളോടൊപ്പം കൊച്ചി വെണ്ണലയിലെ വീട്ടില്‍ നിന്നു പുറത്തുപോയത്. ഇതിനു ശേഷം താരത്തിന്റെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.

പങ്കില്ലെന്ന് കാവ്യ

പങ്കില്ലെന്ന് കാവ്യ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നാണ് ഏറെ അടുപ്പമുള്ളവരോട് കാവ്യ പറഞ്ഞതെന്ന് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് കാവ്യ വിട്ടുനില്‍ക്കുകയാണെന്നും സൂചനയുണ്ട്.

English summary
Police may interrogate Kavya madhavan in case
Please Wait while comments are loading...