കാവ്യയെ വിളിച്ചു, ദിലീപിനെയും... അനീഷിന്റെ രഹസ്യമൊഴി, മാപ്പുസാക്ഷിയാക്കി ജനപ്രിയനെ പൂട്ടും!!

 • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനിരിക്കെ പ്രതികളില്‍ ഒരാളായ ദിലീപ് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ പഴുതുകളും അടയ്ക്കുകയാണ് പോലീസ്. രണ്ടു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റൊരു മാപ്പുസാക്ഷിയെക്കൂടി ഉള്‍പ്പെടുത്തി ദിലീപിനെതിരേ കുരുക്ക് മുറുക്കുകയാണ് പോലീസ്. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വ്യക്തിയെയും മാപ്പുസാക്ഷി ആക്കിയിരിക്കുകയാണ് പോലീസ്.

അനീഷ് മാപ്പുസാക്ഷിയാവും

അനീഷ് മാപ്പുസാക്ഷിയാവും

കേസിലെ പ്രതികളില്‍ ഒരാളായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അനീഷിനെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. കേസിലെ പത്താം പ്രതിയായ വിപിന്‍ ലാലിനെ കൂടാതെ കേസില്‍ മാപ്പുസാക്ഷിയാവുന്ന രണ്ടാത്തെ പ്രതിയാണ് അനീഷ്.

രഹസ്യമൊഴിയെടുത്തു

രഹസ്യമൊഴിയെടുത്തു

അങ്കമാലി മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയില്‍ വച്ചു അനീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഇയാളുടെ രഹസ്യമൊഴി ദിലീപിന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ അടയ്ക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പള്‍സര്‍ സുനി വിളിച്ചു

പള്‍സര്‍ സുനി വിളിച്ചു

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തന്റെ ഫോണില്‍ നിന്നും വിളിക്കാന്‍ സഹായിച്ചുവെന്നതാണ് അനീഷിനെതിരായ കുറ്റം. ദിലീപിനെ തന്റെ ഫോണില്‍ നിന്നും വിളിക്കാന്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്തു സുനി ശ്രമിച്ചതായി അനീഷ് രഹസ്യമൊഴി നല്‍കി. മാത്രമല്ല ഫോണ്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് ദിലീപിനു സുനി ശബ്ദസന്ദേശം അയച്ചതായും അനീഷ് വെളിപ്പെടുത്തി.

കാവ്യയെ വിളിക്കാന്‍ ശ്രമിച്ചു

കാവ്യയെ വിളിക്കാന്‍ ശ്രമിച്ചു

രണ്ടു തവണ ദിലീപിനെയും കാവ്യാ മാധവനെയും രണ്ടു തവണ താന്‍ ഫോണില്‍ വിളിക്കാന്‍ ശ്രമം നടത്തിയതായും അനീഷ് അങ്കമാലി കോടതിയില്‍ രഹസ്യമൊഴി നല്‍കി.

സെല്ലിലെ കാവല്‍ക്കാരന്‍

സെല്ലിലെ കാവല്‍ക്കാരന്‍

കാക്കനാട് ജയിലില്‍ പള്‍സര്‍ സുനി കഴിഞ്ഞിരുന്ന സെല്ലിന്റെ കാവല്‍ക്കാരനായിരുന്നു അനീഷ്. ഇവിടെ ജോലി ചെയ്യവെയാണ് അനീഷ് സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ചത്.

അനീഷ് സസ്‌പെന്‍ഷനില്‍

അനീഷ് സസ്‌പെന്‍ഷനില്‍

സുനിക്കു സഹായമൊരുക്കിയതായി തെളിഞ്ഞതിനെ തുടര്‍ന്നു അനീഷിനെ ഉന്നത ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയതോടെ സര്‍വീസില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അനീഷ്.

ദിലീപ് എത്രാം പ്രതി ?

ദിലീപ് എത്രാം പ്രതി ?

ദിലീപിനെ കേസില്‍ എത്രാമത്തെ പ്രതിയാക്കുമെന്നതു സംബന്ധിച്ച് പോലീസ് ഇപ്പോഴും ആശയക്കുഴപ്പത്തില്‍ തന്നെയാണ്. നിലവില്‍ കേസില്‍ 11ാം പ്രതിയായ ദിലീപിനെ രണ്ടാമത്തെയേ ഏഴാമത്തേയോ പ്രതിയാക്കാനാണ് പോലീസിന്റെ നീക്കം. ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അത് ഉണ്ടാവില്ലെന്നാണ് പുതിയ വിവരം.

കുറ്റപത്രം പരിശോധിക്കുന്നു

കുറ്റപത്രം പരിശോധിക്കുന്നു

ലോകനാഥ് ബെഹ്‌റ ഇപ്പോള്‍ കുറ്റപത്രത്തിന്റെ കരട് സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അതു പരിഹരിക്കാന്‍ കഴിയാത്തതാണ് കുറ്റപത്രം വൈകാന്‍ കാരണമെന്നും ബെഹ്‌റ പറയുന്നു.

കൂടുതല്‍ തെളിവുകളില്ല

കൂടുതല്‍ തെളിവുകളില്ല

നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ തന്നെയാണ് കുറ്റപത്രത്തിലും ഉള്ളതെന്നാണ് വിവരം. കുറ്റപത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനാനാണ് ഇപ്പോള്‍ ബെഹ്‌റ സൂക്ഷ്മ പരിശോധന നടത്തുന്നതെന്നും സൂചനയുണ്ട്.

പോലീസിന്റെ പ്രധാന വെല്ലുവിളി

പോലീസിന്റെ പ്രധാന വെല്ലുവിളി

കേസിന്റെ വിചാരണവേളയില്‍ ഗൂഡാലോചനാ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ദിലീപിനെതിരേയുള്ള മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കുകയുള്ളൂവെന്നതാണ് പോലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ദിലീപ് തന്നെയാണ് ഗൂഡാലോചനയ്ക്കു പിന്നിലെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണസംഘം.

ദിലീപിനെതിരേയുള്ള ആരോപണം

ദിലീപിനെതിരേയുള്ള ആരോപണം

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച ശേഷം അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പള്‍സര്‍ സുനിയുമായി ചേര്‍ന്നു പല സ്ഥലങ്ങളില്‍ വച്ചും ഗൂഡാലോചന നടത്തി എന്നതാണ് ദിലീപിനെതിരേയുള്ള പ്രധാന ആരോപണം.

തൊണ്ടിമുതല്‍ കാണാമറയത്ത് തന്നെ

തൊണ്ടിമുതല്‍ കാണാമറയത്ത് തന്നെ

കേസിലെ നിര്‍ണാക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇപ്പോഴും കാണാമറയത്തു തന്നെയാണ്. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ഫോണ്‍ നശിപ്പിച്ചുവെന്നാണ് സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയത്. എന്നാല്‍ ഇതു പോലീസ് വിശ്വസിച്ചിട്ടില്ല. ഫോണിനായി അന്വേഷണം തുടരുമെന്നു തന്നെയാണ് പോലീസ് പറയുന്നത്.

20 വര്‍ഷത്തെ തടവ്

20 വര്‍ഷത്തെ തടവ്

20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. കൂട്ടമാനഭംഗം, ഗൂഡാലോചന കുറ്റങ്ങളാണ് താരത്തിനെതിരേ ചുമത്തിയത്.

നിരവധി പേരുടെ മൊഴിയെടുത്തു

നിരവധി പേരുടെ മൊഴിയെടുത്തു

കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെയും സുനിയുടെയും അടുത്ത ബന്ധുക്കളെയടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ്, കോയമ്പത്തൂരില്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാള്‍സ്, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു എന്നിവരെല്ലാം കേസില്‍ പ്രതികളാവും.

cmsvideo
  ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും | Dileep Case Latest | Oneindia Malayalam
  ദിലീപിനെതിരേ ചുമത്തിയ കുറ്റങ്ങള്‍

  ദിലീപിനെതിരേ ചുമത്തിയ കുറ്റങ്ങള്‍

  ഐപിസി 376 (ഡി) കൂട്ടമാനഭംഗം (ചുരുങ്ങിയത് 20 വര്‍ഷം തടവ്), 120 (ബി) ഗൂഡാലോചന (പീഡനത്തിന്റെ അതേ ശിക്ഷ തന്നെ), 336 തട്ടിക്കൊണ്ടുപോവല്‍ (10 വര്‍ഷം വരെ തടവ്), 201 തെളിവ് നശിപ്പിക്കല്‍ (37 വര്‍ഷം), 506 ഭീഷണി (രണ്ടു വര്‍ഷം വരെ തടവ്), 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍ (ഒരു വര്‍ഷം വരെ തടവ്), ഐടി നിയമം 66 (ഇ) സ്വകാര്യത ലംഘിച്ച് അപകീര്‍ത്തിപരമായ ചിത്രങ്ങളെടുക്കല്‍ (മൂന്നു വര്‍ഷം വരെ തടവും 2 ലക്ഷം പിഴയും), 67 (എ) ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും) എന്നീ കുറ്റങ്ങളാണ് നിലവില്‍ ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.

  English summary
  Actress attacked case: Civil police officer to be approver

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്