കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടീസില്‍ പേരുണ്ടായിരുന്നില്ല; സംഘാടകരും അറിഞ്ഞില്ല... പിസി ജോര്‍ജ് എങ്ങനെ വെണ്ണലയില്‍ എത്തി?

Google Oneindia Malayalam News

കൊച്ചി: എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് എങ്ങനെ എത്തി?... ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പോലീസ് തേടുന്നത്. പിസി ജോര്‍ജ് ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നില്ല. നോട്ടീസിലും പേരുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തെ ചിലര്‍ പ്രത്യേകം ക്ഷണിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ആരാണ് പിസി ജോര്‍ജിനെ ക്ഷണിച്ച് പരിപാടിക്ക് എത്തിച്ചത്. മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചിരിക്കെ, അദ്ദേഹത്തിന് വീണ്ടും സമാനമായ പ്രസംഗം ആവര്‍ത്തിക്കാന്‍ അവസരമൊരുക്കിയതില്‍ സംഘാടകരില്‍ ചിലര്‍ക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. പിസി ജോര്‍ജിന്റെ വെണ്ണല പ്രസംഗത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് സംശയിക്കുന്നു.

p

പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വെണ്ണലയിലെ പ്രസംഗത്തിന്റെ വീഡിയോ ആണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ സിഡിയും സ്‌ക്രിപ്റ്റും പോലീസ് തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ വിഡിയോ കോടതി വിശദമായി പരിശോധിച്ചിരുന്നു. ശേഷമാണ് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് ചെയ്യാമെന്ന് അറിയിച്ചതും. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചത്. വീഡിയോയില്‍ കൃത്രിമം നടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു.

പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. വീഡിയോയുടെ ആധികാരികത ഉറപ്പാക്കാന്‍ പിസി ജോര്‍ജിന്റെ ശബ്ദ പരിശോധന നടത്തും. ഇനിയും പിസി ജോര്‍ജിന് ജാമ്യം നല്‍കിയാല്‍ അദ്ദേഹം വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ജാമ്യ വ്യവസ്ഥ പ്രതി ലംഘിച്ചുവെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.

ഈ കുസൃതിക്കുടുക്ക ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ്; കാണാം രസകരമായ ചിത്രങ്ങള്‍

വെണ്ണല പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കുകയും ചെയ്തു. ഇന്ന് രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പിസി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെണ്ണല പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസ് നിലപാട്.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച പിസി ജോര്‍ജിനെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് കോടതിയിലെത്തിച്ചതും റിമാന്റ് ചെയ്തതും. ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. പിസി ജോര്‍ജിന്റെ ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം. അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യമാണ് എന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

Recommended Video

cmsvideo
പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam

English summary
Police Probe Who Was Call PC George To Vennala Temple For Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X