കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ ജയിലില്‍ വെച്ച് ഗൂഢാലോചന നടന്നോ?? മൂവരേയും ഒരുമിച്ച് ചോദ്യം ചെയ്തു..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലിലെ പള്‍സര്‍ സുനിയുടെ ഫോണ്‍വിളി സംബന്ധിച്ചാണ് നിലവില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍. ഈ കേസിലാണ് സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതും. സുനിയുടെ സഹതടവുകാരായ വിഷ്ണുവും വിപിന്‍ലാലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിഷ്ണുവും ഇല്ലെന്ന് വിപിന്‍ലാലും പറയുന്നു. പള്‍സര്‍ സുനി ആകട്ടെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മൂവരേയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ സിഐ രാധാമണിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

actress

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ജയിലില്‍ വെച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മാത്രമല്ല ജയിലിനകത്ത് വെച്ച് പള്‍സര്‍ സുനി, നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ചത് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍ മലപ്പുറം സ്വദേശി ഇമ്രാന്‍ വഴി ഫോണെത്തിച്ചത് വിഷ്ണു ആയിരുന്നു. വിപിന്‍ലാലാണ് സുനിക്ക് വേണ്ടി ദിലീപിന് കത്തെഴുതിയത്. എന്നാല്‍ ജയില്‍ അധികൃതരും സുനിയും ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിന്‍ലാല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

English summary
Police questioned Pulsar Suni and his jail inmates together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X