• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സരിത്തിനെ ചോദ്യം ചെയ്യുന്നു, ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ, സ്വപ്‌ന കസ്റ്റഡിയില്‍!!

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലെത്തിയാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നത്. അതേസമയം കേസിലെ പ്രധാനി ഫൈസല്‍ ഫരീദിനായി സംസ്ഥാനം മുഴുവന്‍ വലവിരിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഇയാളാണ് കേസിന്റെയും സ്വര്‍ണക്കടത്തിന്റെയും മാസ്റ്റര്‍ ബ്രെയിനെന്നാണ് വിലയിരുത്തല്‍. വിദേശത്താണോ ഇയാള്‍ ഉള്ളതെന്നും സംശയിക്കുന്നുണ്ട്.

സരിത്തില്‍ നിന്ന് വിവരങ്ങള്‍

സരിത്തില്‍ നിന്ന് വിവരങ്ങള്‍

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസ് എടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് എന്‍ഐഎ കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

പ്രധാനി ഫൈസല്‍ ഫരീദ്

പ്രധാനി ഫൈസല്‍ ഫരീദ്

ഫൈസല്‍ ഫരീദിനായി എന്‍ഐഎ വലവിരിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന വന്‍ തുക ഫൈസലും സംഘവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഫരീദിന്റെ പേര് പ്രതിപ്പട്ടികയിലെത്തിയത് വെറുതെയല്ലെന്ന് എന്‍ഐഎ പറയുന്നു. സരിത്തിന്റെ മൊഴിയിലാണ് അജ്ഞാതനായ സ്വര്‍ണക്കടത്തുകാരനെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അറിഞ്ഞത്.

സ്വപ്‌ന കസ്റ്റഡിയില്‍?

സ്വപ്‌ന കസ്റ്റഡിയില്‍?

കേസില്‍ ഒരാഴ്ച്ചയായി ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎയുടെ കസ്റ്റഡിയിലായതായിട്ടാണ് സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ കേസ് മുഴുവന്‍ ഫൈസല്‍ ഫരീദിനെ ചുറ്റിപ്പറ്റിയാണ്. ഏതെങ്കിലും കാരണവശാല്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂലമായി വിധി വന്നാല്‍ പോലും ഇവര്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നത് കാരണം അറസ്റ്റ് ഉറപ്പാണ്.

cmsvideo
  Gold Smuggling Case: Kodiyeri Balakrishnan slams BJP and V Muraleedharan | Oneindia Malayalam
  ബാഗുകള്‍ കണ്ടെത്തി

  ബാഗുകള്‍ കണ്ടെത്തി

  സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗുകള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. ഐസിസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് തമിഴ്‌നാടുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം നേരെ കൊണ്ടുപോയിരുന്നത് ചെന്നൈയിലേക്കാണ്. ഈ സ്വര്‍ണം ഏറ്റുവാങ്ങിയവരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

  ഇനി അന്വേഷിക്കാനുള്ളത്

  ഇനി അന്വേഷിക്കാനുള്ളത്

  തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളായ ഏഴ് തീവ്രവാദികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്. തമിഴ്‌നാട് പോലീസ് വര്‍ഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദീന്‍ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഐസിസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദീന്റെ നേതൃത്വത്തിലായിരുന്നു. ഇവരുടെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് എന്‍ഐഎ പറയുന്നത്.

  ശിവശങ്കര്‍ പറയുന്നു

  ശിവശങ്കര്‍ പറയുന്നു

  ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫ്‌ളാറ്റിന്റെ മേല്‍നോട്ടക്കാരന്റെ മൊഴിയും രേഖപ്പെടുത്തി. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള രണ്ട് പ്രതികള്‍ ചര്‍ച്ച നടത്തിയെന്നാണ് സംശയം. ഒരുവര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അന്വേഷണം നടക്കട്ടെ, കൂടുതലൊന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.

  സ്വപ്‌ന രഹസ്യം പറയുമോ?

  സ്വപ്‌ന രഹസ്യം പറയുമോ?

  സ്വപ്‌നയ്ക്ക് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും അറിയാം. അതാണ് അന്വേഷണ സംഘത്തിന് ആവശ്യവും. ശിവശങ്കര്‍ നേരിട്ടും ഫോണിലൂടെയും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. സ്വപ്‌നയ്ക്ക് വിഐപി പരിഗണന വിമാനത്താവളത്തില്‍ നല്‍കാന്‍ കാരണവും ഇതാണ്. അതേസമയം കേരളത്തില്‍ ഇതിന് മുമ്പ് എത്തിയ സ്വര്‍ണം ഏത് വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിലൊക്കെ ഭീകരബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

  English summary
  police questioning sarith in gold smuggling case, searching continues to caught faisal farid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X