'മതവികാരം വ്രണപ്പെടുത്തി';'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്ത് പോലീസ്
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ഗാനരചയിതാവ് കുഞ്ഞബ്ദുളള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, സി എ എം എസ് മീഡിയ എന്നിവർക്കെതിരെയാണ് കേസ്. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡി ജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നുമാണ് പരാതി.അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കും വിധം വരികളെഴുതി അതിലൂടെ വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കിവിടണമെന്നും വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തണമെന്നും ലക്ഷ്യം വെച്ചാണ് പ്രതികൾ പാട്ട് തയ്യാറാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രസാദ് ആദ്യം ഡി ജി പിക്ക് നേരിട്ടാണ് പരാതി നൽകിയത്. അദ്ദേഹം എ ഡി ജി പിക്ക് പരാതി കൈമാി. തുടർന്ന് എ ഡി ജി പിയാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് പരാതി സൈർ സെല്ലിന് കൈമാറിയത്. ബി എന്‍ എസ് 299, 353 1 സി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വിശ്വാസികള്‍ വേദനിച്ചത് അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. കട്ടവരുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നവര്‍ ഇപ്പോള്‍ പാരഡിക്കെതിരെ ഇറങ്ങിയിരിക്കുന്നു! കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായ കെ. കരുണാകരന് എതിരെ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് പാരഡി ഉണ്ടാക്കാം. എന്നിട്ട് അത് കൈരളി ടി.വിയില്‍ അവതരിപ്പിക്കാം. അതിലൊന്നും ഒരു കുഴപ്പവുമില്ല. സ്വര്‍ണ്ണം കട്ടവര്‍ക്ക് എതിരെ പാരഡി ഉണ്ടാക്കിയപ്പോള്‍ അതിനെതിരെ പരാതി. ഇത് എവിടുത്തെന്യായമാണെന്നും സതീശനൻ ചോദിച്ചു.
. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം കൈവിട്ട കളിയാണ് കളിക്കുന്നതെന്ന് വിടി ബൽറാം വിമർശിച്ചു.'പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നതെ്ന്നും അദ്ദേഹം വിമർശിച്ചു.












Click it and Unblock the Notifications