കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ പിണറായി സർക്കാർ സടകുടഞ്ഞെഴുന്നേറ്റു... വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കേസ്...

ബദിയടുക്കയിൽ സംഘടിപ്പിച്ച വിഎച്ച്പി സമ്മേളന വേദിയിലായിരുന്നു സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം.

Google Oneindia Malayalam News

കാസർകോട്: വർഗീയ പ്രസംഗം നടത്തിയ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സ്വാധി സരസ്വതിക്കെതിരെ പോലീസ് കേസെടുത്തു. സ്വാധി സരസ്വതിക്കെതിരെ ബദിയടുക്ക സിപിഎം ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസം ബദിയടുക്കയിൽ സംഘടിപ്പിച്ച വിഎച്ച്പി സമ്മേളന വേദിയിലായിരുന്നു സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം. ആയിരം രൂപ മുടക്കി വാൾ വാങ്ങണമെന്നും, ലൗ ജിഹാദുകാർ ഹിന്ദു സ്ത്രീകളെ നോക്കിയാൽ ഈ വാൾ ഉപയോഗിച്ച് അവരുടെ കഴുത്ത് വെട്ടണമെന്നായിരുന്നു സ്വാധി സരസ്വതി പറഞ്ഞത്. സ്വാധി സരസ്വതിയുടെ പ്രസംഗം പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതോടെ വൻ പ്രതിഷേധമുയർന്നിരുന്നു.

സ്വാധി സരസ്വതി...

സ്വാധി സരസ്വതി...

സനാതൻ ധർമ്മ പ്രചാർ സേവാ സമിതി എന്ന ഹൈന്ദവ സംഘടനയുടെ പ്രസിഡന്റും വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ നേതാവുമായ സ്വാധി സരസ്വതി ബദിയടുക്കയിലെ ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. '' ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈൽ ഫോൺ വാങ്ങുന്നവരാണ് നമ്മൾ. എന്നാൽ ആയിരം രൂപ മുടക്കി ഒരു വാൾ വാങ്ങി വീടുകളിൽ വയ്ക്കണം. ലൗ ജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്ത് വെട്ടാൻ ഈ വാൾ ഉപയോഗിക്കണമെന്നും, ഹിന്ദുക്കൾ ആയുധമെടുക്കണമെന്നും സ്വാധി സരസ്വതി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

കാവിക്കൊടി...

കാവിക്കൊടി...

ഹിന്ദുക്കൾ ആയുധം ഉപയോഗിച്ച് വിപ്ലവം നടത്തിയാൽ മാത്രമേ ഹിന്ദു മതം മുന്നോട്ടു പോകുകയുള്ളുവെന്നും അവർ പറഞ്ഞു. ഇപ്പോൾ ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോദ്ധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീറാം എന്നെങ്കിലും വിളിക്കുമെന്നും, ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറണമെന്നും സ്വാധി സരസ്വതി ബദിയടുക്കയിലെ ഹിന്ദു സമാജോത്സവത്തിൽ പറഞ്ഞിരുന്നു. സ്വാധി സരസ്വതിയുടെ പ്രസംഗത്തിലെ ഈ ഭാഗങ്ങളാണ് പിന്നീട് വിവാദമായി മാറിയത്.

വിമർശനം...

വിമർശനം...

സ്വാധി സരസ്വതിയുടെ പ്രസംഗം വൻ വിവാദമായതോടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. വർഗീയ പ്രസംഗം നടത്തിയിട്ടും സ്വാധി സരസ്വതിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധമുയർന്നു. പിണറായി സർക്കാരിന് സംഘപരിവാറിനോട് മൃദുസമീപനമാണെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതായിരുന്നു ഈ സംഭവം. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇടത് സർക്കാരിന്റെ മൗനത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.

കേസ്...

കേസ്...

ഒടുവിൽ സ്വാധി സരസ്വതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബദിയടുക്ക സിപിഎം ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാധി സരസ്വതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർഗീയ വിദ്വേഷവും മതസ്പർദ്ധയും ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്. അതേസമയം, ബദിയടുക്കയിലെ ഹിന്ദു സമാജോത്സവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അദ്ധ്യക്ഷ വഹിച്ചതും വിവാദമായിരുന്നു.

പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!

കേരളത്തിലെ ലൗ ജിഹാദിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം! എബിവിപിക്കാരും ഇടതു പ്രവർത്തകരും ഏറ്റുമുട്ടി... കേരളത്തിലെ ലൗ ജിഹാദിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം! എബിവിപിക്കാരും ഇടതു പ്രവർത്തകരും ഏറ്റുമുട്ടി...

English summary
police registered case against swathy saraswathy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X