സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം: വിജയ് പി നായർക്കെതിരെ പോലീസ് കേസെടുത്തു!!
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഡോ. വിജയ് പി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നടപടി സ്വീകരിച്ച് പോലീസ്. ആരുടെയും പേരെടുത്ത് പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും വ്യക്തികളെ തിരിച്ചറിയാവുന്ന തരത്തിൽ പരാർമർശങ്ങൾ നടത്തിയാണ് വിജയ് പി നായർ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് പ്രതിഷേധവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ താരമായിരുന്ന ദിയ സന എന്നിവർ വിജയ് പി നായരുടെ താമസ സ്ഥലത്ത് നേരിട്ടെത്തി പ്രതിഷേധം അറിയിക്കുന്നത്. അധിക്ഷേപം അതിരുകടന്നതോടെയാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് ഭാഗ്യലക്ഷ്മിയും വ്യക്തമാക്കിയിരുന്നു.

കേസെടുത്തു
യൂട്യൂബിൽ വീഡിയോകൾ ചെയ്തിരുന്ന വിജയ് പി നായർക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ താരമായ ദിയ സന സാമൂഹിക പ്രവർത്തക ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവർ കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. തമ്പാനൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കയ്യേറ്റം ചെയ്യുക എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

കരിഓയിൽ പ്രയോഗവും പ്രതിഷേധവും
യൂട്യൂബ് ചാനലിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് ഭാഗ്യലക്ഷ്മി, ദിയ സന ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് താമസിച്ചുവന്നിരുന്ന ലോഡ്ജ് മുറിയിലെത്തി ദേഹത്ത് കരിഓയിൽ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും സംഭവത്തിൽ മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തന്റെ മേൽ കരിഓയിൽ ഒഴിച്ച സംഭവത്തിലും ആക്രമിച്ച സംഭവത്തിലും പരാതിയില്ലെന്നാണ് വിജയ് പോലീസിനെ അറിയിച്ചിട്ടുള്ളത്.

എന്തുകൊണ്ട് പ്രതിഷേധം
യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ തിരിച്ചറിയാവുന്ന വിധത്തിൽ സൂചന നൽകിയാണ് വിജയ് അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നത്. അധിക്ഷേപത്തിൽ മനം മടുത്തതോടെയാണ് ഈ പ്രതിഷേധ മാർഗ്ഗത്തിന് മുതിർന്നതെന്നാണ് സംഭവത്തിന് ശേഷമുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സ്ത്രീകളെ പുലഭ്യം പറയരുതെന്ന താക്കീത് നൽകിയാണ് മൂന്ന് സ്ത്രീകളുൾപ്പെട്ട സംഘം ഇയാൾക്ക് നേരെ കരിഓയിൽ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്തത്. മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റിനെയും കേരളത്തിലെ സ്ത്രീപക്ഷ വാദികളെയും കുറിച്ച് വിജയ് യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശങ്ങളാണ് അക്രമത്തിലേക്ക് നയിച്ചിട്ടുള്ളത്.

മാപ്പ്...
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ കേരളത്തിലെ സ്ത്രീകളോട് വിജയ് പി നായർ മാപ്പു പറയുകയും ചെയ്തിരുന്നു. വീഡിയോ വഴി കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചുണ്ടെങ്കിൽ മാപ്പ് പറയുന്നതായാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.

ഫേസ്ബുക്ക് ലൈവിൽ
വിജയ് പി നായർ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള വീഡിയോകൾ സംഭവ സ്ഥലത്ത് വെച്ച് വെച്ച് ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് സംഘം ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീ ലക്ഷ്മി അറയ്ക്കൽ എന്നിവരുൾപ്പെട്ട മൂവർ സംഘം ലോഡ്ജ് മുറിയിൽ നിന്ന് മടങ്ങിയത്. വിജയ് പി നായർക്ക് നേരെയുള്ള തങ്ങളുടെ പ്രതിഷേധം ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലുമാണ് ഫേസ്ബുക്ക് ലൈവ് വഴി പുറംലോകത്തെ അറിയിക്കുന്നത്.












Click it and Unblock the Notifications