തിരൂരില്‍ പറവണ്ണയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടാന്‍കാരണം രാഷ്ട്രീയക്കുടിപ്പക തന്നെതെയന്ന് പോലീസ്
മലപ്പുറം: തിരൂര്‍ വെട്ടം പഞ്ചായത്ത് പരിധിയിലെ പറവണ്ണയില്‍ ഇന്നലെ രാത്രി 9.30ഓടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന് പിന്നില്‍ രാഷ്ട്രീയ കുടിപ്പകതന്നെയെന്നു പോലീസ്. വെട്ടിയത് ലീഗ് പ്രവര്‍ത്തകരാണെന്നാരോപിച്ച് ഇന്നലെ രാത്രി തന്നെ സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ പറവണ്ണ എംഇഎസ്സിന് പടിഞ്ഞാറ് ഭാഗത്ത് ബീച്ചില്‍ വെച്ചാണു അക്രമം നടന്നത്.
തേവര്‍ കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകന്‍ അഫ്സാര്‍ (22) ഉണ്യായപ്പന്റെ പുരക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ 50 തോളം പേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നു. രണ്ട് കൈ കാലുകള്‍ക്ക് വെട്ടേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെട്ടേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റുകയായിരുന്നു. സ്ഥിരം രാഷ്ട്രീയ സംഘര്‍ഷ മേഖലയായി മാറിയ പറവണ്ണയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടയിലുണ്ടായ അഞ്ചാമത്തെ രാഷ്ട്രീയ സംഘര്‍ഷമാണിത്. രാഷ്ട്രീയ സംഘര്‍ഷംതന്നെയാണെന്നു തിരൂര്‍ ഡിവൈഎസ്പി വ്യക്തമാക്കി. പരുക്കേറ്റവരെ രാത്രി ഏറെ വൈകിയാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റിയതെന്നും വിഷയത്തെ കുറിച്ചു പോലീസ് വിശദമായി അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

ഇന്നു രാവിലെയോടെ അക്രമത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന് അഫ്‌സാറിന്റെയും സൗഫീറിന്റേയും മൊഴിയെടുക്കാന്‍ തിരൂര്‍ പോലീസ് പുറപ്പെട്ടു. പ്രതികളുടെ മൊഴിയെടുത്ത ശേഷം ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും തിരൂര്‍ സിഐ പിഅബ്ദുല്‍ ബഷീര്‍ പറഞ്ഞു.
മലപ്പുറം തീരപ്രദേശത്തെ സ്ഥിരം സംഘര്‍ഷ സ്ഥലമായി പറവണ്ണയും ഉണ്യാലും മാറിയതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. മേഖലയിലെ ലീഗ്-സിപിഎം സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. ഇതിന് തടയിടാനായി പലതവണ സര്‍വകക്ഷിയോഗങ്ങള്‍ വിളിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications