കള്ളനോട്ടും വ്യാജ ലോട്ടറിയും നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ എത്തിച്ചത് പ്രവീണ എന്ന് പോലീസ്
വടകര: കള്ളനോട്ടും വ്യാജ ലോട്ടറിയും നിര്‍മിക്കാനുള്ള സ്‌കാനറും മറ്റു ഉപകരണങ്ങളും എത്തിച്ചത് പ്രവീണ എന്ന് പോലീസ്.അംജാദിനെ കാണാതായ ദിവസങ്ങളില്‍ പ്രവീണ അംജാദിനെ കോഴിക്കേടെത്തി പലതവണ തവണ കണ്ടതായി പോലീസ്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹിമാചല്‍ പിടിച്ചടക്കി ബിജെപി; കാലിടറി കോണ്‍ഗ്രസ്
അംജാദിന് കള്ളനോട്ടും വ്യാജ ലോട്ടറിയും നിര്‍മിക്കാനുള്ള സ്‌കാനറും മറ്റു ഉപകരണങ്ങളും പ്രവീണ അംജാദിന് കോഴിക്കോട് എത്തിച്ചുകൊടുത്തത്. കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പില്‍ പോലീസ് തെളിവെടുപ്പു നടത്തി.

ഇരുവരും ഒളിവില്‍ താമസിച്ച കോഴിക്കോട് വീട്ടില്‍ നിന്ന് കണ്ടെത്തിയത് നിര്‍മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ് കെട്ടുകളും പോലീസ് കണ്ടെത്തിയിരുന്നു.
ഇതോടൊപ്പം തന്നെ മീഡിയാ വണ്‍ വാര്‍ത്താ ചാനലിന്റെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍, പോലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില്‍ നിന്നു പിടിച്ചെടുത്തത്.
സെപ്തംബര്‍ 11നാണ് വൈക്കിലശേരി പുത്തന്‍പുരയില്‍ അംജാദിനെ (23) കാണാതാകുന്നത്. പിന്നീട് നവംബര്‍ 13ന് കടയിലെ ജീവനക്കാരിയായ ഒഞ്ചിയം മനക്കല്‍ ഹൗസില്‍ പ്രവീണയെയും(32)കാണാതാകുന്നത്. ഇരുവരുടെയും തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
തിരോധാനത്തില്‍ ഐഎസ് ബന്ധം വരെ സംശയിച്ച സാഹചര്യത്തിലാണ് വടകര ഡിവെഎസ്പി ടി പി പ്രേംരാജിന്റെ നേതൃത്വത്തില്‍ എടച്ചേരി എസ്‌ഐ കെ പ്രദീപ് കുമാറും സംഘവും അന്വേഷണം തുടങ്ങിയത്. കോഴിക്കോട്ടെ വീട്ടില്‍ കള്ളനോട്ടും വ്യാജ ലോട്ടറിയും ഉണ്ടാക്കാന്‍ വേണ്ടി പ്രിന്റും മറ്റ് സാധനങ്ങളും എത്തിച്ച് നല്‍കിയത് പ്രവീണയാണ്. മൂന്ന്, കളര്‍ പ്രിന്ററുകള്‍, രണ്ട് സകാനറുകള്‍, ഒരു ലാപ്‌ടോപ്പ്, ടാബ്, നോട്ട് അടിക്കാനുള്ള പേപ്പറുകള്‍, മുകള്‍ നിലയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് കടന്നുവരുന്നത് മനസിലാക്കാന്‍ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ, അച്ചടിച്ച നോട്ടുകള്‍, വ്യാജ ലോട്ടറി ടിക്കറ്റുകള്‍, മീഡിയവണ്‍ ചാനലിന്റെ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍, പോലീസ് ക്രൈം സ്‌ക്വാഡിന്റെ ഐഡന്റിറ്റി കാര്‍ഡ് പിടിച്ചെടുത്തത്.












Click it and Unblock the Notifications