ശബരിമല: സുരക്ഷ ശക്തമാക്കി; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാർ; വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മണ്ഡല - മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന് നൽകിയതായും ഡിജിപി അറിയിച്ചു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 15 ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും.

ശബരിമലയിൽ മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് കർശന സുരക്ഷ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരിക്കുന്നത്. നവംബർ 15 ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. പൊലീസിൻ്റെ വെർച്ചൽ ക്യൂ സംവിധാനത്തിലൂടെയാണ് ഇക്കുറിയും ദർശനത്തിന് അനുമതിയുള്ളത്.
പ്രതിദിനം 30000 തീർഥാടകർക്ക് വരെ ദർശനാനുമതിയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തേണ്ടത് ദേവസ്വം ബോർഡും പൊലീസും അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ദർശനത്തിനെത്തുന്നവർക്ക് നിർബന്ധമാണ്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെയും പമ്പയിലെയും നിലയ്ക്കലിലെയും വിവിധ പോയിൻ്റുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി ഡിജിപി അറിയിച്ചു. സുരക്ഷാചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്താണ്.
ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പൊലീസ് കോര്‍ഡിനേറ്ററാണ്. സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവർ അഡീഷണല്‍ പൊലീസ് കോര്‍ഡിനേറ്റര്‍മാരായി ശബരിമലയിലുണ്ടാകും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി പ്രേംകുമാറാണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ.സലിം നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരായി ചുമതലയിലുണ്ടാകും.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍ സന്നിധാനത്തും പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി ആനന്ദ്.ആര്‍ പമ്പയിലും ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്.പി കെ.വി മഹേഷ്ദാസ് നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല വഹിക്കും.

മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 26വരെയാണ് നടക്കുന്നത്. ഇക്കാലയളവില്‍ ആലപ്പുഴ ക്രൈംബാഞ്ച് എസ്.പി കെ.ബി. പ്രശാന്തന്‍ കാണി സന്നിധാനത്തും നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ് പമ്പയിലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.ജെ.സോജനാണ് സുരക്ഷാ ചുമതല.
കൂടാതെ, ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്‍പതുവരെയുള്ള നാലാം ഘട്ടത്തില്‍ സ്പെഷ്യല്‍ സെല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സന്നിധാനത്തും തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ഇ.എസ്. ബിജുമോന്‍ പമ്പയിലും ടെലിക്കമ്മ്യൂണിക്കേഷന്‍ എസ്.പി ആമോസ് മാമ്മന്‍ നിലയ്ക്കലും ചുമതല വഹിക്കും.

ജനുവരി ഒമ്പത് മുതല്‍ 20 വരെയുള്ള അഞ്ചാം ഘട്ടത്തില്‍ എസ്.എ.പി കമാണ്ടന്‍റ് ബി. അജിത് കുമാറാണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി. വി.യു. കുര്യാക്കോസ്, പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി.കെ.എല്‍ എന്നിവര്‍ യഥാക്രമം പമ്പയിലും നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും.
അതിനിടെ, പത്തനംതിട്ട എസ്.പി ആര്‍.നിശാന്തിനിയെ ശബരിമല സ്പെഷ്യല്‍ ലെയ്സൺ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി എസ്.പി ഡോ.ദിവ്യ.വി.ഗോപിനാഥിനാണ് വിര്‍ച്യുല്‍ ക്യുവിന്‍റെ ചുമതല നൽകിയിരിക്കുന്നത്. മണ്ഡലപൂജ ഉത്സവത്തിൻ്റെ ഭാഗമായി നവംബർ 15 ന് തുറക്കുന്ന ശബരിമല നട ഡിസംബർ 26ന് അടക്കും.

26നാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ശേഷം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും.
ഫോട്ടോസ് പൊളിച്ചു; ഒന്നും പറയാനില്ല; ദീപ്തി സതിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications