കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസിൽ ഒമ്പത് പ്രതികളെന്ന് പോലീസ്: ഷെരീഫിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

Google Oneindia Malayalam News

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കുടുതൽ വിവരങ്ങൾ പുറത്ത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ റഫീഖ് ഉൾപ്പെടെയുള്ളവരെ ജില്ലാ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. നിലവിൽ ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഷംന കാസിമിന് വിവാഹാലോചനയുമായി എത്തിയത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങളിലും പോലീസ് പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുത്തും.

 ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്: തട്ടിപ്പ് സംഘത്തിന് അന്തർസംസ്ഥാന ബന്ധം? അറസ്റ്റിലായത് ഏഴ് പേർ!! ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്: തട്ടിപ്പ് സംഘത്തിന് അന്തർസംസ്ഥാന ബന്ധം? അറസ്റ്റിലായത് ഏഴ് പേർ!!

കേസിൽ ഒമ്പത് പ്രതികൾ

കേസിൽ ഒമ്പത് പ്രതികൾ

നടി ഷംനാ കാസിമിന്റെ വീട്ടിൽ വിവാഹാലോചനയുമായെത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒമ്പത് പ്രതികളുണ്ടെന്ന് ഐജി വിജയ് സാഖറെ. ഏറ്റവും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്ത റഫീഖ്, ഷെരീഫ് എന്നിവരാണ് കേസിന്റെ മുഖ്യ ആസൂത്രകരമെന്നാണ് പോലീസ് നൽകുന്ന വിവരം. സിനിമാ രംഗത്ത് കുടുതൽ പേർ ഇരയായെന്ന് തിരിച്ചറിഞ്ഞതോടെ ഇതെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഹൈദരാബാദിലുള്ള ഷംനാ കാസിം കേരളത്തിൽ തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 ഷെരീഫ് നിരപരാധിയെന്ന് കുടുംബം

ഷെരീഫ് നിരപരാധിയെന്ന് കുടുംബം


കേസിൽ ശനിയാഴ്ച അറസ്റ്റിലായ ഷെരീഫ് നിരപരാധിയാണെന്നാണ് കുടുംബം വാദിക്കുന്നത്. കേസിൽ അറസ്റ്റിലായ റഫീഖ് ഷെരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവാണ്. ഇയാളാണ് കേസിലെ മുഖ്യസൂത്രധാരനെന്നാണഅ ഷെരീഫിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞത്. റഫീക്ക് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും തന്റെ സഹോദരനെ റഫീക്ക് കുരുക്കുകയായിരുന്നുവെന്നാണ് സഹോദരന്റെ ആരോപണം.

 ഒളിവിൽ കഴിയുന്നതിനിടെ

ഒളിവിൽ കഴിയുന്നതിനിടെ

ബ്ലാക്ക്മെയിലിംഗ് കേസിലെ മുഖ്യപ്രതിയായ ഷെരീഫിനെ ഇന്ന് പുലർച്ചെയാണ് പോലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ ഇയാൾക്കെതിരെ നേരത്തെ വധശ്രമത്തിനും കേസുണ്ട്. ഷംന കാസിമിനെ കെണിയിൽപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി മെനഞ്ഞെടുത്തതും ഇയാൾ തന്നെയാണ്. കേസിൽ പ്രതികൾ അറസ്റ്റിലാവാൻ തുടങ്ങിയതോടെ തമിഴ്നാട്ടിലും തൃശ്ശൂരിലുമായി ഇയാൾ കഴിഞ്ഞുവരികയാണ്. പെൺകുട്ടികളെ സിനിമയിൽ അവസരം വാഗ്ധാനം ചെയ്ത് ഹോട്ടലുകളിലേക്ക് എത്തിച്ചതും ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 മുഖ്യ ആസൂത്രകൻ

മുഖ്യ ആസൂത്രകൻ

പാലക്കാട്ട് ഹോട്ടലിൽ യുവതികളെ എത്തിച്ച് പണം തട്ടിയ കേസിലും നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും ഷെരീഫ് ആണ് ആസൂത്രകനെന്നാണ് പോലീസ് പറയുന്നത്. ഇയാൾ തന്നെയാണ് ഷംനയെ നിരവധി തവണയായി ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്നും പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഈ വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇതേ സംഘം ഭീഷണി മുഴക്കിയിരുന്നു.

 ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യൽ


നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശനിയാഴ്ച അറസ്റ്റിലായിരുന്നു. പുലർച്ചെയാണ് പാലക്കാട് സ്വദേശിയായ ഷെരീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കേസിലെ മുഖ്യ ആസൂത്രകൻ. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതോടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. അതേ സമയം പരസ്യം നൽകി പെൺകുട്ടികളെ വിളിച്ച് വരുത്തിയത് ഏറ്റവും ഒടുവിൽ പിടിയിലായ ഷെരീഫാണെന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ എട്ട് പേർ അറസ്റ്റിലായതോടെ കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

English summary
Police shares details about Shamna Kasim blackmailing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X