യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം : സിവില്‍ പോലീസിന്റെ മകന്റെ പങ്ക് കേട്ടാല്‍ ഞെട്ടും
കൊച്ചി: യുവതിയെ കെട്ടിയിട്ട് കൂട്ട ബലാംത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളില്‍ സിവില്‍ പോലീസ് ഓഫീറുടെ മകനും. സിവില്‍ പോലീസ് ഓഫീസറായ അബ്ബാസിന്റെ മകന്‍ അഫ്‌സലാണ് കൂട്ട ബലാത്സംഗത്തിലെ പ്രധാന പ്രതിയെന്നാണ് റിപ്പോര്‍ട്ട്. ഇയാളാണ് ബലാത്സംഗത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അഫ്‌സല്‍ ഒഴികെയുള്ള പ്രതികള്‍ പോലീസ് പിടിയിലായി.
ഹോം സ്‌റ്റേ ജീവനക്കാരനായ ക്രിസ്റ്റി,അല്‍ഫാസ്, ഇജാസ്, സജു, അപ്പു എന്നിവരാണ് പോലീസ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് കൊച്ചി ഹോം സ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനെ കെട്ടിയിട്ട് ഒപ്പം ഉണ്ടായിരുന്ന യുവതിയെയും കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഇതേ സമയം യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തിരുന്നു. സംഭവം നടന്ന് രണ്ട്മാസത്തിന് ശേഷമാണ് പോലീസില്‍ വിവരമറിയിക്കുന്നത്. പണത്തിന് വേണ്ടി ദൃശ്യങ്ങള്‍ കാണിച്ച് നിരന്തരമമായി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടര്‍ന്നപ്പോഴാണ് കൂടെ ഉണ്ടായിരുന്ന യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
സംഘം ആവശ്യപ്പെട്ട പണം തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയ്യില്‍ നിന്നും നിരവധി ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു.












Click it and Unblock the Notifications