കാവ്യയുടെ ഡ്രൈവറുടെ ഫോൺവിളി, അഭിഭാഷകന്റെ തന്ത്രം.. പോലീസിന് പണി കൊടുത്ത സാക്ഷിയെ പൂട്ടും

  • By: Desk
Subscribe to Oneindia Malayalam
കാവ്യയുടെ ഡ്രൈവർ സാക്ഷിയെ വിളിച്ചു സാക്ഷി മൊഴി മാറ്റിയതിന് പിന്നില്‍? | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവേ പോലീസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പ്രധാന സാക്ഷി മൊഴി മാറ്റിയത്. ദിലീപിനാകട്ടെ ഇത് വലിയ ആശ്വാസവും ആയിരിക്കുകയാണ്. ദിലീപിനെ പോലീസ് ഗൂഢാലോചന നടത്തി കേസില്‍ പ്രതിചേര്‍ത്തതാണ് എന്ന വാദം ദിലീപ് അനുകൂലികള്‍ക്ക് ഇനി ബലപ്പെടുത്താം. എന്നാല്‍ പോലീസിന് പണികൊടുത്ത പ്രധാനസാക്ഷിയെ വെറുതേ വിടാന്‍ അന്വേഷണ സംഘം ഉദ്ദേശിച്ചിട്ടില്ല.

ഹാദിയയ്ക്ക് മാനസികരോഗത്തിന് ചികിത്സ വേണം.. സിറിയയിൽ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അശോകൻ!

സാക്ഷി പറയാൻ മഞ്ജു ഇല്ല, പ്രധാന സാക്ഷി മൊഴി മാറ്റി.. പോലീസിന് കിട്ടിയത് ഇരുട്ടടി, നിർണായക നീക്കം ഉടൻ

പൾസർ സുനിയെ അറിയില്ല

പൾസർ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല എന്ന നിലപാടാണ് തുടക്കം മുതലേ ദിലീപും കാവ്യാ മാധവനും സ്വീകരിച്ച് പോന്നിരുന്നത്. എന്നാല്‍ പള്‍സര്‍ സുനിയുമായി ദിലീപിനും കാവ്യയ്ക്കും വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് പോലീസും പറയുന്നു.

ബന്ധം തെളിയിക്കാനുള്ള മൊഴി

ബന്ധം തെളിയിക്കാനുള്ള മൊഴി

ഈ ബന്ധം തെളിയിക്കുന്നതായിരുന്നു നിര്‍ണായകമായ ആ സാക്ഷിമൊഴി. കാക്കനാട്ടുള്ള കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയത് കണ്ടു എന്നാണ് ജീവനക്കാരന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയത്.

മൊഴി മാറ്റി പ്രധാന സാക്ഷി

മൊഴി മാറ്റി പ്രധാന സാക്ഷി

എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിയപ്പോള്‍ സാക്ഷി മൊഴി മാറ്റി. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നതായി അറിയില്ലെന്നും കണ്ടില്ലെന്നുമായി രഹസ്യമൊഴി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

കേസിനെ ബാധിക്കുമെന്ന് ആശങ്ക

കേസിനെ ബാധിക്കുമെന്ന് ആശങ്ക

ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയുടെ വീഡിയോ പകര്‍പ്പ് ഉണ്ട്. അതിന് ശേഷം രഹസ്യമൊഴി എടുത്തപ്പോഴാണ് സാക്ഷി കൂറുമാറിയത്. ഇത് കേസിനെ ബാധിക്കുമെന്ന് പോലീസ് ആശങ്കപ്പെടുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് തീരുമാനം.

സുനി എഴുതിയ കത്ത്

സുനി എഴുതിയ കത്ത്

ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. ഈ കത്തില്‍ താന്‍ കാക്കനാട്ടെ കടയില്‍ ദിലീപിനെ കാണാന്‍ ചെന്നിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ആദ്യത്തെ മൊഴി.

 സാക്ഷി സ്വാധീനിക്കപ്പെട്ടു

സാക്ഷി സ്വാധീനിക്കപ്പെട്ടു

എന്നാല്‍ പ്രധാനസാക്ഷി മൊഴി മാറ്റിയതോടെ കേസ് ദുര്‍ബലപ്പെടുമെന്ന ആശങ്ക സജീവമാണ്. ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങുന്നതിന് മുന്‍പാണ് പ്രധാന സാക്ഷിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സാക്ഷി സ്വാധീനിക്കപ്പെട്ടു എന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്.

കാവ്യയുടെ ഡ്രൈവർ വിളിച്ചത്

കാവ്യയുടെ ഡ്രൈവർ വിളിച്ചത്

കാവ്യാ മാധവന്റെ ഡ്രൈവര്‍, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചതായി നേരത്തെ തന്നെ പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സാക്ഷിയെ സ്വാധീനിച്ചതിന് പോലീസ് കേസെടുക്കാന്‍ തയ്യാറെടുക്കുകയാണ്.

ജാമ്യത്തിലെ വ്യവസ്ഥ

ജാമ്യത്തിലെ വ്യവസ്ഥ

സാക്ഷികളെ സ്വാധീനിക്കരുത് എന്നത് ജാമ്യം നല്‍കുമ്പോള്‍ ദിലീപിന് മുന്നില്‍ ഹൈക്കോടതി വെച്ച പ്രധാന ഉപാധികളിലൊന്നാണ്. ജയിലിനകത്ത് കിടക്കുമ്പോഴും പുറത്ത് നിന്നും ദിലീപിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നവര്‍ സാക്ഷിയെ സ്വാധീനിച്ചുവെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്.

പോലീസിന് കോടതിയിൽ പോകാം

പോലീസിന് കോടതിയിൽ പോകാം

ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും പോലീസിന് സാധിക്കും. ഫലത്തില്‍ സാക്ഷി മൊഴി മാറ്റിയത് ദിലീപിന് തന്നെ തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമില്ല.

കൊച്ചിയിലെ അഭിഭാഷകന് പങ്കോ

കൊച്ചിയിലെ അഭിഭാഷകന് പങ്കോ

മുഖ്യസാക്ഷി ദിലീപിന് അനുകൂലമായി മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകന്‍ ആണെന്ന് പോലീസ് സംശയിക്കുന്നതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച് ചില സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സാക്ഷിയെ കണ്ടതിന് തെളിവ്

സാക്ഷിയെ കണ്ടതിന് തെളിവ്

കൊച്ചിയിലെ ഈ അഭിഭാഷകനും സാക്ഷിയും തമ്മില്‍ ഫോണില്‍ സംസാരിച്ചതായും കണ്ടെത്തിയട്ടുണ്ടത്രേ. മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കുന്നതിന് മുന്‍പ് ഇരുവരും കണ്ടിരുന്നതായി ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Police to register case against the prime witness in actress case, for changing statement
Please Wait while comments are loading...