അഭിഭാഷകനെ സുനിലിന് പരിചയപ്പെടുത്തിയത് ദിലീപ് ? മെമ്മറികാര്‍ഡ് അയാളുടെ പക്കല്‍!! ദിലീപ് പറഞ്ഞത്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കുടുക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചതായി വിവരം. സംഭവം നടന്ന ശേഷം കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ അഭിഭാഷകനെ സമീപ്പിച്ചിരുന്നു. പ്രതീഷ് ചാക്കോയെന്ന ഈ അഭിഭാഷകന്റെ അടുത്തേക്ക് സുനിലിനെ അയച്ചത് ദിലീപാണെന്നാണ് പോലീസ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള ദിലീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വിടാന്‍ പോലീസ് അപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍.

ദിലീപിനെ ചോദ്യം ചെയ്തിരുന്നു

ദിലീപിനെ ചോദ്യം ചെയ്തിരുന്നു

കഴിഞ്ഞ രണ്ടു ദിവസമായി ദിലീപിനെ എഡിജിപിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ചില സുപ്രധാന തെളിവുകള്‍ പോലീസിനു ലഭിച്ചതെന്നാണ് വിവരം. സുനിലിന്റെ ആദ്യത്തെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസ് ദിലീപിനോട് ചോദിച്ചിരുന്നു.

മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ പക്കല്‍ ?

മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ പക്കല്‍ ?

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറിക്കാര്‍ഡും ഫോണും താന്‍ പ്രതീഷ് ചാക്കോയുടെ പക്കലാണ് ഏല്‍പ്പിച്ചതെന്നു നേരത്തേയുള്ള ചോദ്യം ചെയ്യലില്‍ സുനില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണസംഘം ഇതേക്കുറിച്ചും വിശദമായി അന്വേഷിക്കുന്നത്.

സുനിലിനെ അയച്ചത്

സുനിലിനെ അയച്ചത്

ദിലീപാണോ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് സുനിലിനെ അയച്ചതെന്ന് ഇതോടെ പോലീസിനു സംശയം തോന്നുകയായിരുന്നു. പ്രതീഷ് ചാക്കോയ്ക്ക് സിനിമാമേഖലയുമായി നേരത്തേ തന്നെ ബന്ധമുണ്ട്. സിനിമാ വിതരണവുമായി ബന്ധപ്പെട്ട ചില കേസുകള്‍ ഇയാള്‍ വാദിച്ചിട്ടുണ്ടെന്നാണ് വിവരം.

സിനിമാമേഖലയുമായി ബന്ധം

സിനിമാമേഖലയുമായി ബന്ധം

സിനിമാമേഖലയുമായി ബന്ധമുള്ളതിനാല്‍ ദിലീപിനു പ്രതീഷ് ചാക്കോയുമായി പരിചയമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഈ പരിചയമാവാം പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് തന്നെ സുനിലിനെ ദിലീപ് പറഞ്ഞയക്കാന്‍ കാരണമെന്നും പോലീസ് കരുതുന്നുണ്ട്.

 ദിലീപിന്റെ മറുപടി

ദിലീപിന്റെ മറുപടി

പ്രതീഷ് ചാക്കോയെക്കുറിച്ച് പോലീസ് ദിലീപിനോട് രണ്ടു ദിവസവും ചോദിച്ചതായാണ് സൂചന. എന്നാല്‍ തനിക്ക് അറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

മെമ്മറി കാര്‍ഡ് കിട്ടിയില്ലെന്ന് ദിലീപ്

മെമ്മറി കാര്‍ഡ് കിട്ടിയില്ലെന്ന് ദിലീപ്

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് തനിക്കു കിട്ടിയിട്ടില്ലെന്ന നിലപാടില്‍ ദിലീപ് ഉറച്ചുനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് പ്രതീഷ് ചാക്കോയെക്കൂടി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ആലോചിക്കുന്നത്.

ഒരുമിച്ച് ചോദ്യം ചെയ്യും

ഒരുമിച്ച് ചോദ്യം ചെയ്യും

പ്രതീഷ് ചാക്കോയെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ദിലീപിനെയും പ്രതീഷ് ചാക്കോയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

English summary
Police to interrogate sunil's advocate pratheesh chacko.
Please Wait while comments are loading...