പോലീസിനെതിരെ തിരിഞ്ഞത് ദിലീപിന് കെണി...! ഊരാക്കുടുക്കിടാൻ പോലീസ്...! മഞ്ജു പറഞ്ഞത് നിർണായകം !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നടിക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് പോലീസ് സ്ഥാപിക്കുന്ന വാദങ്ങളെയെല്ലാം ജാമ്യാപേക്ഷയില്‍ ഖണ്ഡിക്കുന്നുണ്ട്. എന്നാല്‍ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ജാമ്യാപേക്ഷയില്‍ അന്വേഷണസംഘത്തിന് ആശങ്കകളൊന്നുമില്ല. മാത്രമല്ല ദിലീപിനെ പൂട്ടാന്‍ തന്നെയാണ് പോലീസ് ഒരുങ്ങുന്നതും. അതിനായി പഴുതുകളടച്ച തെളിവ് ശേഖരണമാണ് പോലീസ് ഉദ്ദേശിക്കുന്നതും. 

കോടിയേരിയെ തെക്കോട്ടെടുത്ത' ശോഭാ സുരേന്ദ്രന് കിണ്ണം കാച്ചിയ മറുപടി!! തീപ്പൊരി നേതാവിന് തൃപ്തിയായി..

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

പുതിയ ജാമ്യാപേക്ഷ

പുതിയ ജാമ്യാപേക്ഷ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍വാസം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. അങ്കമാലി കോടതി 22ാം തിയ്യതി വരെ നടന്റെ റിമാന്‍ഡ് നീട്ടിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ വീണ്ടും ജാമ്യാപേക്ഷയുമായി സമീപിച്ചിരിക്കുന്നത്.

കുറ്റപത്രം ഉടനില്ല

കുറ്റപത്രം ഉടനില്ല

ദിലീപ് ജാമ്യം ലഭിക്കുന്നത് തടയാന്‍ അന്വേഷണ സംഘം കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പോലീസ് നീക്കം അത്തരത്തിലല്ല എന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സമഗ്രമായ കുറ്റപത്രം

സമഗ്രമായ കുറ്റപത്രം

ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ സമഗ്രമായ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

പരമാവധി തെളിവുകള്‍

പരമാവധി തെളിവുകള്‍

കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവശ്യമായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

മഞ്ജുവിന്റെ ആരോപണം

മഞ്ജുവിന്റെ ആരോപണം

നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ആയിരുന്നു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പ്രസംഗിച്ചത് നിര്‍ണായക തെളിവായാണ് പോലീസ് കാണുന്നത്.

നിര്‍ണായക സാക്ഷി

നിര്‍ണായക സാക്ഷി

നടി ആക്രമിക്കപ്പെട്ടതിനെതിരെ അമ്മ നടത്തിയ പ്രതിഷേധ യോഗത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിനെതിരെ കേസില്‍ നിര്‍ണായക സാക്ഷിയാവുക മഞ്ജു തന്നെയാവും. നിലവിൽ പതിനൊന്നാംപ്രതിസ്ഥാനത്തുള്ള ദിലീപിനെ രണ്ടാം പ്രതിയാക്കിയാവും പുതിയ കുറ്റപത്രം സമർപ്പിക്കുക.

മാഡം ഇല്ല

മാഡം ഇല്ല

പുതിയ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ അതില്‍ മാഡം ഉണ്ടാവില്ല എന്ന് തന്നെയാണ് സൂചന. മാഡത്തെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്നാണത്രേ പോലീസിന്റെ തീരുമാനം. കേസ് വഴിതെറ്റിക്കാനോ വിലപേശല്‍ നടത്താനോ പള്‍സര്‍ സുനി പ്രയോഗിച്ച തന്ത്രമാണ് അതെന്നാണ് പോലീസ് കരുതുന്നത്.

ബി സന്ധ്യയ്ക്കെതിരെ

ബി സന്ധ്യയ്ക്കെതിരെ

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ദിലീപ് ഉന്നയിച്ചിട്ടുണ്ട്.. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് ബി സന്ധ്യ ആയിരുന്നു. സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമാണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ.

റെക്കോർഡ് ചെയ്തില്ല

റെക്കോർഡ് ചെയ്തില്ല

തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കെപ്പെടുന്നു.

കത്ത് ഡിജിപിക്ക് അയച്ചു

കത്ത് ഡിജിപിക്ക് അയച്ചു

പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്‌സ്ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നുവത്രേ. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ടവർ ലൊക്കേഷനിൽ കാര്യമില്ല

ടവർ ലൊക്കേഷനിൽ കാര്യമില്ല

പള്‍സര്‍ സുനിയെ ദിലീപിന് പരിചയമുണ്ടെന്ന പോലീസ് വാദത്തിന് എതിരെയും ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. അബാദ് പ്ലാസയില്‍ വെച്ച് പള്‍സര്‍ സുനിയുമായി ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വാദം. എന്നാലിത് പ്രതിഭാഗം തള്ളുന്നു.അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് ഉണ്ടായിരുന്നതിനാല്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. അക്കാലത്ത് മുകേഷിന്റെ ഡ്രൈവറായ സുനിയും അവിടെ വന്നിരിക്കാം. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അത്‌കൊണ്ട് പ്രസക്തി ഇല്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

സുനിയെ കണ്ടിട്ടില്ല

സുനിയെ കണ്ടിട്ടില്ല

പള്‍സര്‍ സുനിയുടെ കത്തിന്റെ കാര്യവും സുനി ഫോണില്‍ വിളിച്ച കാര്യവും അന്ന് തന്നെ ഡിജിപിയെ അറിയിച്ചിരുന്നു. അബാദ് പ്ലാസയില്‍ താമസിക്കുമ്പോള്‍ പള്‍സര്‍ സുനി അവിടെ വന്നിട്ടുണ്ടാകാം എന്നല്ലാതെ ദിലീപുമായി കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും വാദമുണ്ട്.

English summary
Police to trap Dileep in actress case, in all possible ways.
Please Wait while comments are loading...