ചോദ്യം ചെയ്യലില്‍ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദം കൂടി... ശ്രമം ഉപേക്ഷിച്ച് പോലീസ്, ഇനി...

  • By: Sooraj
Subscribe to Oneindia Malayalam

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് അന്വേഷണസംഘം ഉപേക്ഷിച്ചു. ചോദ്യം ചെയ്യലിനായി രാവിലെ നാദിര്‍ഷാ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ചോദ്യം ചെയ്യാനുള്ള ശ്രമം അന്വേഷണ സംഘം ഉപേക്ഷിക്കുകയായിരുന്നു.

ഇതു രണ്ടാം തവണയാണ് നാദിര്‍ഷായെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. നേരത്തേ ജൂണ്‍ 28ന് 13 മണിക്കൂറോളം നാദിര്‍ഷായെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരിക പ്രശ്‌നങ്ങള്‍

രാവിലെ 9.30 ഓടെ തന്നെ ചോദ്യം ചെയ്യലിനായി നാദിര്‍ഷാ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെ നാദിര്‍ഷ്ാ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ നാദിര്‍ഷാ വിയര്‍ക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഡോക്ടര്‍മാര്‍ പരിശോധിച്ചു

ഡോക്ടര്‍മാര്‍ പരിശോധിച്ചു

ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാദിര്‍ഷായെ ഡോക്ടര്‍മാര്‍ പോലീസ് ക്ലബ്ബിലെത്തി പരിശോധിക്കുകയു ചെയതു.

രക്തസമ്മര്‍ദ്ദം കൂടി

രക്തസമ്മര്‍ദ്ദം കൂടി

പരിശോധനയില്‍ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദം കൂടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇത്തരമൊരു ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്യുന്നത് ഉചിതമാവില്ലെന്ന് വ്യക്തമായതോടെയാണ് പോലീസ് ചോദ്യം ചെയ്യല്‍ വേണ്ടെന്നു വച്ചത്.

ചികില്‍സ തേടും

ചികില്‍സ തേടും

നാദിര്‍ഷായോട് ആശുപത്രിയില്‍ ചികില്‍സ തേടാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നാദിര്‍ഷാ ആശുപത്രിയെ സമീപിക്കുന്നത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചപ്പോഴും നാദിര്‍ഷായ്ക്ക് ഇതേ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഇനി ചോദ്യം ചെയ്യല്‍

ഇനി ചോദ്യം ചെയ്യല്‍

ഇന്നത്തെ ചോദ്യം ചെയ്യല്‍ വേണ്ടെന്നു വച്ചതോടെ നാദിര്‍ഷായെ ഇനി എന്നു ചോദ്യം ചെയ്യുമെന്ന് വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ ഉടനുണ്ടാവില്ലെന്നാണ് സൂചന.

ഹൈക്കോടതിയെ അറിയിക്കും

ഹൈക്കോടതിയെ അറിയിക്കും

നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന വിവരം ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കോടതിയാണ് നാദിര്‍ഷായോട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാവാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.

'ക്വട്ടേഷന്‍ പണം കൈമാറിയത് നാദിര്‍ഷാ തന്നെ', സുനിയുടെ മൊഴി | Oneindia Malayalam
മുന്‍കൂര്‍ ജാമ്യാപേക്ഷ

മുന്‍കൂര്‍ ജാമ്യാപേക്ഷ

നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തടയണമെങ്കില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമായിരുന്നു. ഇതു സാധിക്കാതിരുന്നതോടെ ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ച് കോടതിയെ അറിയിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

English summary
Police unable to interrogate Nadirsha in actress attacked case.
Please Wait while comments are loading...