കാവ്യയെ പോലീസിന് വേണ്ട, പക്ഷേ അമ്മയെ വിടില്ല! ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യും, പറഞ്ഞതെല്ലാം കള്ളം?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമള നേരത്തെ നൽകിയ മൊഴിയിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. അതേസമയം, ശ്യാമളയിൽ നിന്നും പോലീസിന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും,സുശീൽ മോഡി ഉപമുഖ്യമന്ത്രി...

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

കഴിഞ്ഞ ദിവസം കാവ്യാ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ അമ്മ ശ്യാമളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ശ്യാമള നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനാലാണ് ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതേസമയം, കാവ്യാ മാധവനെ ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കാവ്യാ മാധവന്റെ കാര്യത്തിൽ തിരക്കിട്ട് നീക്കം നടത്തേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

കാവ്യയെയും അമ്മയെയും...

കാവ്യയെയും അമ്മയെയും...

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസമാണ് കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തത്.

ആറു മണിക്കൂറോളം...

ആറു മണിക്കൂറോളം...

ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ആറു മണിക്കൂറോളം നീണ്ടുനിന്നു. തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.

അമ്മയെ വീണ്ടും...

അമ്മയെ വീണ്ടും...

കാവ്യാ മാധവനെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെ അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ശ്യാമളയുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇനിയും വിവരങ്ങൾ...

ഇനിയും വിവരങ്ങൾ...

കാവ്യയുടെ അമ്മ ശ്യാമളയിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ശ്യാമള നേരത്തെ നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് പറയുന്നുണ്ട്.

കാവ്യയ്ക്ക് പിന്നാലെയില്ല...

കാവ്യയ്ക്ക് പിന്നാലെയില്ല...

തത്ക്കാലം കാവ്യാ മാധവന്റെ കാര്യത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. അതിനാൽ കാവ്യയെ ഉടൻ തന്നെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്.

വിളിപ്പിക്കും...

വിളിപ്പിക്കും...

കാവ്യയെ ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന് തീരുമാനമെടുത്ത പോലീസ്, അടിയന്തര സാഹചര്യമുണ്ടെങ്കിൽ കാവ്യയെ വിളിപ്പിക്കും.

ലക്ഷ്യയിൽ..

ലക്ഷ്യയിൽ..

കാവ്യാ മാധവന്റെ ഉടമസ്ഥയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അമ്മ ശ്യാമളയാണ്. നടിയെ ആക്രമിച്ചതിന് ശേഷം ലക്ഷ്യയിൽ പോയിരുന്നുവെന്നാണ് സുനി പോലീസിനോട് പറഞ്ഞത്.

Actress Abduction Case: Police Quiz Kavya Madhavan
കണ്ടിട്ടില്ലെന്ന്...

കണ്ടിട്ടില്ലെന്ന്...

എന്നാൽ പൾസർ സുനിയെ കണ്ടിട്ടില്ലെന്നാണ് കാവ്യയും അമ്മയും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പോലീസ് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

English summary
police will interrogate again kavya madhavan's mom.
Please Wait while comments are loading...