Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ രാഷ്ട്രീയ എജന്‍സി പണി ചെയ്യുന്നു; മാതൃഭൂമിക്കും മനോരമയ്ക്കുമെതിരെ എംവി ജയരാജന്‍

കണ്ണൂര്‍ : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച യു ഡി എഫിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നതെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു . എ ഐ സി സി അംഗങ്ങളായ സിമി റോസ്ബെല്‍ ജോണും പത്മജാ വേണുഗോപാലും പരസ്യമായി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചെന്ന് എം വി ജയരാജന്‍ വ്യക്തമാക്കി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ യു ഡി എഫിന് വേണ്ടി രാഷ്ട്രീയ എജന്‍സി പണി ചെയ്യുകയാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു .

1

വ്യാജ അശ്ലീല വീഡിയോ തയ്യാറാക്കിയതിനെ അപലപിക്കുക മാത്രമല്ല, അത് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പ്രതികരണം തെറ്റാണെന്ന് കൂടി സിമിറോസ്ബെല്‍ പറഞ്ഞു. പത്മജയുടെ പ്രതികരണമാവട്ടെ, ക്ഷമിക്കാന്‍ പറ്റുന്ന തെറ്റല്ലെന്നായിരുന്നു. നിരവധി രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സമാനരീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. ഈ അധമരാഷ്ട്രീയത്തിനെതിരെ സംസ്‌കാര സമ്പന്നരായ മലയാളികള്‍ രംഗത്തിറങ്ങി.

2

ഒരു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ എന്ത് വൃത്തികേടും കാട്ടുന്ന രീതി രാഷ്ട്രീയത്തിന് നല്ലതല്ല. ''ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാതിരിക്കുക'' എന്ന പ്രതിപക്ഷനേതാവിന്റെ പ്രതികരണം മലയാളികളെയാകെ അപമാനിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുമാക്കി ചിത്രീകരിക്കുന്നതുമാണ്.

3

വലതുപക്ഷ മാധ്യമങ്ങളുടെ വലതുപക്ഷ രാഷ്ട്രീയാഭിമുഖ്യം കുപ്രസിദ്ധമാണല്ലോ. അശ്ലീല വീഡിയോ വ്യാജമായി തയ്യാറാക്കിയതും പ്രചരിപ്പിച്ചതും യുഡിഎഫ് നേതാക്കളായതുകൊണ്ട് പ്രസ്തുത വാര്‍ത്തക്ക് പല മാധ്യമങ്ങളും ചരമക്കോളം വാര്‍ത്താപ്രാധാന്യം പോലും നല്‍കിയില്ല. മാതൃഭൂമി, മനോരമ ന്യൂസ് ചാനലുകള്‍ എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് സി പി ഐ ( എം ) വിരുദ്ധ വ്യാജ വാര്‍ത്തകള്‍ നല്‍കി.

4

ഇങ്ങനെ നല്‍കിയത് യു ഡി എഫും എല്‍ ഡി എഫും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. അതിന് വ്യാജ വീഡിയോ ഉള്‍പ്പെടെ തയ്യാറാക്കി പ്രചരിപ്പിക്കുന്നത് മാധ്യമധര്‍മ്മമല്ല, യു ഡി എഫിന്റെ രാഷ്ട്രീയ ഏജന്‍സിപണിയാണ്. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈംടൈമില്‍ ഇടതുസഹയാത്രികനായ ലാല്‍കുമാര്‍ അശ്ലീല പദം പ്രയോഗിച്ചെന്നായിരുന്നു ഒരു വാര്‍ത്ത. സംസാരത്തിനിടയില്‍ ലാല്‍ കുമാര്‍ ഉപയോഗിച്ച 'ഫാക്ട് എന്ന ഇംഗ്ലീഷ് വാക്കാണ് അശ്ലീലപദമായി മാതൃഭൂമി വ്യാഖ്യാനിച്ചത്.

5

അശ്ലീല പദം ഉപയോഗിച്ചതിനെ തുടര്‍ന്ന് അവതാരിക ഇറക്കിവിട്ടു എന്നുകൂടി വാര്‍ത്തയിലുണ്ട്. വാര്‍ത്തയ്ക്ക് എരിവ് പകരാന്‍ കൊടുത്ത വീഡിയോ ശബ്ദമില്ലാത്തതായിരുന്നു. അത് ശബ്ദത്തോടെ ലാല്‍കുമാര്‍ പിന്നീട് പുറംലോകത്തെ അറിയിച്ചപ്പോള്‍ വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് ബോധ്യമായി.

6

അശ്ലീല പദം ഉപയോഗിച്ചതിനെ തുടര്‍ന്ന് അവതാരിക ഇറക്കിവിട്ടു എന്നുകൂടി വാര്‍ത്തയിലുണ്ട്. വാര്‍ത്തയ്ക്ക് എരിവ് പകരാന്‍ കൊടുത്ത വീഡിയോ ശബ്ദമില്ലാത്തതായിരുന്നു. അത് ശബ്ദത്തോടെ ലാല്‍കുമാര്‍ പിന്നീട് പുറംലോകത്തെ അറിയിച്ചപ്പോള്‍ വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് ബോധ്യമായി.

7

ഇത് അബദ്ധത്തില്‍ പറ്റിയതല്ല. ബോധപൂര്‍വ്വമായി ഇടതുപക്ഷത്തിനെതിരെ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു രണ്ട് ചാനലുകളും ചെയ്തത്. പിന്നീട് രണ്ട് കൂട്ടരും മാപ്പുപറഞ്ഞു. ഇത്തരം മാപ്പിരക്കല്‍ ഇടതുപക്ഷത്തിനെതിരായി വ്യാജ വാര്‍ത്തകള്‍ കൊടുത്തതിന് ശേഷം ഇക്കൂട്ടരുടെ പതിവ് രീതിയായി മാറുന്നുണ്ട്. എന്നാല്‍ യുഡിഎഫിനെതിരായി വ്യാജവാര്‍ത്തകള്‍ വരുന്നുണ്ടോ? മാപ്പുപറഞ്ഞാലും പൊറുക്കാവുന്നതാണോ ഇക്കൂട്ടര്‍ നടത്തുന്ന നെറികേടുകള്‍?- എം വി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+