കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ ഭീതികൊണ്ട് ഉറങ്ങാതിരിക്കുന്ന ജനത; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റക്കെട്ടാകണം- വിനയന്‍

Google Oneindia Malayalam News

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി കേരളം പ്രതികരിക്കണമെന്നും മൗനം വെടിയണമെന്നും സംവിധായകന്‍ വിനയന്‍. ഡാമിന്റെ താഴ്‌വാരത്ത് ജീവിക്കുന്ന ജനങ്ങള്‍ അര്‍ധരാത്രി പോലും ഭീതികൊണ്ട് ഉറങ്ങാനാകാത്ത അവസ്ഥയാണ്. ഇക്കാര്യം ദിവസങ്ങളായി വാര്‍ത്താ ചാനലുകളില്‍ പറയുന്നു, കേരളം കേള്‍ക്കുന്നു. പുതിയ സാഹചര്യം അതീവ ഗൗരവമാണ്.

Recommended Video

cmsvideo
രാത്രിയില്‍ വെള്ളം തുറന്നുവിട്ട് പേടിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; ജനങ്ങളെ കൊല്ലരുത്

ഡാമുകളുടെ വൃഷ്ടി പ്രദേശം നിരന്തരം മഴ പെയ്യുന്ന പ്രദേശങ്ങളായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മനസിലാക്കണം. ഇനിയും നിസാരവല്‍ക്കരിക്കുന്നത് ആത്മഹത്യാ പരമാണെന്നും ഡാം കേരളത്തിലാണ് നില്‍ക്കുന്നതെന്ന് ഉറക്കെ പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും വിനയന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

സൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകംസൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകം

1

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് രാഷ്ട്രീയ സാംസ്‌കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണം..
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ് വാരത്ത് താമസിക്കുന്ന ജനങ്ങള്‍...രാത്രിയില്‍ ഞങ്ങള്‍ക്കുറങ്ങാന്‍ കഴിയുന്നില്ലാ.. ഭീതികൊണ്ട് കുഞ്ഞുങ്ങളേം കൈയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങള്‍ക്ക് ജോലിക്കു പോലും പോകാന്‍ കഴിയുന്നില്ല.. എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മള്‍ എത്രയോ ദിവസങ്ങളായി കേള്‍ക്കുന്നു..

2

മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കവും അതിനെന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനാണ് ഹോമിക്കപ്പെടുന്നതെന്നുള്ള കാര്യവുമൊക്കെ നാളുകളായി നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല..
പക്ഷേ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്.. നമ്മുടെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറിയിരിക്കുന്നു.. ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാതെ ഇനിയും നിസ്സാരവല്‍ക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണ്.

3

ഇതിനു മുന്‍പുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്‌നാട് മുഖ്യമന്തി എം കെ സ്റ്റാലിന്‍ മുല്ലപ്പെരിയാറിന്റെ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്‌നാട്ടിലെ ശക്തമായ രാഷ്ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയുംഈ കാര്യത്തില്‍ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറുള്ളവരല്ല..

ഗോവയില്‍ പുതിയ സഖ്യം; ബിജെപിയെ വിട്ട് തൃണമൂലിനെ പിടിച്ച് എംജിപി... ജിഎഫ്പി കോണ്‍ഗ്രസിനൊപ്പംഗോവയില്‍ പുതിയ സഖ്യം; ബിജെപിയെ വിട്ട് തൃണമൂലിനെ പിടിച്ച് എംജിപി... ജിഎഫ്പി കോണ്‍ഗ്രസിനൊപ്പം

4

സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതീവ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല..
പക്ഷേ രാത്രിയില്‍ വെള്ളം തുറന്നു വിട്ട് ഡാമിന്റെ താഴ് വാരത്തില്‍ താമസിക്കുന്ന ജനതയെ
ഉറങ്ങാന്‍ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏര്‍പ്പാടെങ്കിലും നിര്‍ത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന കാര്യം തമിഴ്‌നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയര്‍ത്തി പറയാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം എന്നാണെന്റെ അഭ്യര്‍ത്ഥന...

5

നമ്മുടെ ഗവണ്‍മെന്റിനോ ഏതെങ്കിലും പാര്‍ട്ടിക്കോ ഒറ്റക്കു തീര്‍ക്കാവുന്നതിന് അപ്പുറത്തേക്ക് ഈ പ്രശ്‌നം മാറിയിരിക്കുന്നു എന്നാണ്പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം തമിഴ് നാട് എം പി മാരുടെ പ്രകടനം കണ്ടപ്പോള്‍ തോന്നിയത്..

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

6

കേരളത്തിലെ എല്ലാ സാംസ്‌കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയില്‍ പ്രതികരിച്ചാലേ ഈ മരണക്കെണിയില്‍ നിന്നും നമുക്കു രക്ഷപെടാനാകു എന്നതാണു സത്യം.. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ നിങ്ങള്‍ തന്നെ പറയു എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുയല്ല വേണ്ടതെന്നും വിനയന്‍ പറയുന്നു.

7

നേരത്തെ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വിഷയത്തില്‍ ത്വരിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്ന് മുന്‍ മന്ത്രി എംഎം മണി വിശേഷിപ്പിച്ചത് അടുത്തിടെയാണ്. രാത്രിയില്‍ ഡാം തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടിയില്‍ കേരളം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും തമിഴ്‌നാട് രാത്രി ഷട്ടര്‍ തുറന്നിരുന്നു.

English summary
Political and Cultural Leaders Should Be Demand For News Mullaperiyar Dam; Director Vinayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X