Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയ്ക്ക് തീയിട്ടു, ബിജെപി ഹര്‍ത്താലില്‍ അക്രമം: പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: കണ്ണൂരില്‍ പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്ക തീയിട്ടു. പുലര്‍ച്ചയാണ് അഞ്ജാതര്‍ കടയ്ക്ക് തീയിട്ടിത്.

ഇതോടെ കോഴിക്കോട് ജില്ലയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കൊച്ചിയിലും തിരുവനന്തപുരത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊതു വാഹനങ്ങളൊന്നും റോഡിലിറങ്ങുന്നില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ദൂരയാത്രകഴിഞ്ഞ് റെയില്‍വേസ്റ്റേഷനിലും ബസ്റ്റാന്റിലുമെത്തിയ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.

bjp-harthal

ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. എന്നാല്‍ ചിലയിടങ്ങളില്‍ സ്വാകര്യവാഹനങ്ങള്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവയാണ് തടയുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബിജെപി ഹര്‍ത്താലില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്. പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. വാഹനഗതാഗതം തടസപ്പെടുത്തുകയോ യാത്രക്കാരെ അക്രമിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ മുതല്‍ പോലസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ ആറ് കമ്പനി അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പിണറായിയല്‍ കൊല്ലപ്പെട്ട രമിത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+