പൊന്നാനിയില്‍ പതിനഞ്ചോളം വീടുകള്‍ കടലെടുത്തു; നൂറിലേറെ തെങ്ങുകള്‍ കടപുഴകി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പൊന്നാനിയില്‍ പതിനഞ്ചോളം വീടുകള്‍ കടലെടുത്തു, നൂറിലേറെ തെങ്ങുകള്‍ കടപുഴകി, നൂറിലേറെ തെങ്ങുകള്‍ കടപുഴകി.മൂന്ന്ദിവസമായി തുടരുന്ന കടലാക്രമണം കനത്ത നാശനഷ്ടമാണ് തീരത്ത് വരുത്തി വെക്കുന്നത്. രാത്രികാലങ്ങളില്‍ വേലിയേറ്റ സമയത്താണ് കടല്‍ത്തിരമാലകള്‍ കരയിലേക്ക് ആര്‍ത്തലച്ച് വരുന്നത്.ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ കനത്ത കടലാക്രമണത്തില്‍ പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ കടല്‍ തകര്‍ത്തു. കനത്ത നാശനഷ്ടമാണ് ഇതുമൂലം കടലോരത്തുണ്ടായത്. പൊന്നാനി അഴീക്കല്‍, എം.ഇ.എസിന് പുറക് വശം, മുറിഞ്ഞഴി, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി കാപ്പി രാക്കാട് എന്നിവിടങ്ങളിലാണ് കനത്ത നാശം വിതച്ചത്.

നൂറിലേറെ തെങ്ങുകളും കടലാക്രമണത്തില്‍ കടപുഴകി. പൊന്നാനി ലൈറ്റ് ഹൗസും കടലാക്രമണത്തെ നേരിടുന്നുണ്ട്. പൊന്നാനി എം.ഇ.എസിന് പിറകുവശത്തുള്ള കറുത്ത കുഞ്ഞാലിന്റെ ഫാത്തിമ, കുട്ട്യാമാക്കാനകത്ത് ഫാത്തിമ, പാലപ്പെട്ടിന്റെ ഖദീജ, സ്രാങ്കിനെറെ ആയിഷ, വൈശ്യക്കാരന്റെ ഹംസക്കോയ തുടങ്ങി പതിനഞ്ചോളം വീടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. രാത്രിയിലുണ്ടായ കടല്‍ കലിയില്‍ തീരദേശ റോഡുള്‍പ്പെടെ വെള്ളത്തിനടിയിലായി. വീടുകളിലേക്ക് ചെളിയും, മണലും കയറിയതിനാല്‍ വീടിനകത്ത് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്. പലരുടെയും വീടിനകത്തുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും തിരമാലയില്‍ നഷ്ടമായി. പൊന്നാനിയിലെയും, വെളിയങ്കോട്ടേയും ദുരിതാശ്വാസ ക്യാമ്പിലുമായി നൂറോളം പേരാണ് കഴിയുന്നത്. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കും മാറി താമസിക്കുകയാണ്. വീടുകള്‍ നഷ്ടമായവര്‍ എന്തു ചെയ്യണമെന്ന ആശങ്കയിലാണ്.

ponnani

                       പൊന്നാനിയിലെ കടലാക്രമണം.


വ്യത്യസ്തനായി ഇന്നസെന്റ് എംപി.. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രണ്ട് മാസത്തെ ശമ്പളം സംഭാവന

അതേ സമയം അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി പൊന്നാനി നഗരസഭാ ഭരണ സമിതി രംഗത്തു വന്നു. കടലാക്രമണമുണ്ടായ വ്യാഴാഴ്ച മുതല്‍ തന്നെ ഉറക്കമിളച്ചാണ് തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ക്കും, പ്രയാസങ്ങള്‍ക്കും പരിഹാരം കാണാന്‍ നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം കര്‍മ്മനിരതരായി രംഗത്തുള്ളത്. വ്യാഴാഴ്ച രാത്രിയില്‍ ജാഗ്രത നിര്‍ദ്ദേശവുമായി ഭരണ സമിതി രംഗത്തിറങ്ങുകയും, ദുരിതബാധിതരെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി.

നേരത്തെ നിശ്ചയിച്ച താലക്കാലിക ഷെട്ടറിലെ അപര്യാപ്തത കണക്കിലെടുത്ത് നഗരസഭാ കാര്യാലയം തന്നെ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയാണ് നഗര ഭരണ സമിതി മാതൃകയായത്. തുടര്‍ന്ന് രാത്രിയില്‍ തന്നെ ജെ.സി.ബി.ഉപയോഗിച്ച് കടലോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശ്രമമാരംഭിച്ചു. ശക്തമായ തിരമാലയില്‍ വെള്ളവും, ചെളിയും കയറിയ വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വിന്യസിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ശുചീകരണ തൊഴിലാളികളുടെ മാതൃകാ പ്രവര്‍ത്തനം നേരില്‍ കണ്ട ജില്ലാ കലക്ടര്‍ അമിത് മീണ തൊഴിലാളികളുടെയും, നഗരസഭയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.കൂടാതെ കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ടീമിനെയും, കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ശുദ്ധജലമെത്തിച്ചുമാണ് നഗരസഭ മാതൃകയായത്. ചെയര്‍മാനോടൊപ്പം നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ.ഒ.ശംസുവും, നഗരസഭാ സെക്രട്ടറി കെ.കെ. മനോജും, തീരദേശ കൗണ്‍സിലര്‍മാരും, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും, പൊതുപ്രവര്‍ത്തകരും, ദുരന്തമുഖത്ത് ആശ്വാസവുമായി സര്‍വ്വ സമയവും ചെലവിട്ടത് തീരവാസികള്‍ക്ക് ഏറെ ആശ്വാസമായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ponnani sea attack; Destructions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്