കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ കടകള്‍ കത്തിനശിക്കാന്‍ കാരണം നഗരസഭയുടെ അനാസ്ഥ, നഷ്ടം 25ലക്ഷം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി അങ്ങാടിയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ ഇന്നലെ കത്തിച്ചാമ്പലായത് നഗരസഭ ഭരണ സമിതിയുടെ അനാസ്ഥ കാരണമെന്ന് പരാതി.
പൊന്നാനി അങ്ങാടിയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 26 ലക്ഷംരൂപയുടെ നാഷനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. പതിമൂന്നോളം കടകളാണ് പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചത്.

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട! കാറിനുള്ളിൽ 60 കിലോ കഞ്ചാവ്... യുവതി അടക്കം മൂന്നു പേർ പിടിയിൽ
അങ്ങാടിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടികളുമായി നഗരസഭ ആദ്യം മുന്നോട്ട് പോയെങ്കിലും ചില വ്യാപാരികളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങി തുടര്‍ നടപടികളില്‍ നിന്ന് പിറകോട്ട് പോയന്നാണ് നാട്ടുകാര്‍ പറയുന്നത്. ചില കെട്ടിട ഉടമകള്‍ പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭക്ക് സമ്മതപത്രം നല്‍കിയിരുന്നു. തുടക്കത്തില്‍ ടൗണ്‍ നവീകരണത്തിന് വേണ്ടി ഏത് നിമിഷവും നിലം പൊത്താറായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നഗരസഭ വിഷയത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

fire

കൂടാതെ ഫിറ്റ്‌നസില്ലാത്ത 13 കെട്ടിടങ്ങള്‍ അങ്ങാടിയിലുണ്ടെന്ന് റവന്യൂ വിഭാഗം നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നാണ് നഗരസഭ ചെയര്‍മാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വ്യാപാരികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എല്ലാ കടകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കിയ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍ ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന മുന്നറിയിപ്പ് നഗരസഭ അവഗണിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. എന്നാല്‍ തീപിടുത്തം സംഭവിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായുണ്ടായ ഉദാര നയം ഇനിയുണ്ടാവില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

തീ പിടിച്ചതില്‍ നഷ്ടം 25ലക്ഷം 13കടകള്‍ കത്തിനശിച്ചു

പൊന്നാനിയുടെ വാണിജ്യ കേന്ദ്രമായ അങ്ങാടി വണ്ടിപേട്ടയില്‍ കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടുത്തമുണ്ടായത്. ഇരു നിലകളിലായുള്ള കെട്ടിടത്തിന്റെ മുകളിലെത്തെ നില പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് കച്ചവട സ്ഥാപനങ്ങളും അവയുടെ ഗോഡൗണുകളുമടക്കം പതിമൂന്നോളം കടകളാണ് പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ലങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെയാണ് തീയണച്ച് നിയന്ത്രണ വിധേയമാക്കിയത്.

ഞായറാഴ്ച ആയതിനാല്‍ ഭൂരിഭാഗം കടകളും അവധിയായിരുന്നു. കെട്ടിടത്തിലെ മര്‍ജാന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനം മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്. കടയിലേക്ക് തീപ്പൊരി ചിതറി വീഴുന്നത് കണ്ട് ഉടന്‍ തന്നെ പുറത്തിറങ്ങി നോക്കിയപ്പോള്‍ മുകള്‍ഭാഗം ആളികത്തുകയായിരുന്നു. കെട്ടിടത്തിന്റെ പിറക് വശത്ത് പെട്രോള്‍ പമ്പും, മണ്ണണ്ണ ഗോഡൗണും പ്രവര്‍ത്തിക്കുന്നതും ജനങ്ങളെ ആകെ ഭിതിയിലാഴ്ത്തി. ഫയര്‍ഫോയ്‌സ് ആദ്യം കെട്ടിടത്തിന്റെ പിറകുവശത്തോട് ചേര്‍ന്ന് തീയണച്ചതോടെ വന്‍ ദുരന്തം ഒഴിവായി.

പൊന്നാനിയിലെ പ്രധാന മൊത്ത വ്യാപാരികളായ ഹംസയുടെ ഉടമസ്ഥതയിലുള്ള യൂണിക്ക് ട്രേഡേഴ്‌സിന്റെ പ്രധാന ഗോഡൗണും, കെ.എം.കുഞ്ഞിമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റീഗള്‍ ട്രേഡേഴ്‌സ് ഗോഡൗണ്‍, പുതുതായി ആരംഭിച്ച മര്‍ജാന്‍ ട്രേഡേഴ്‌സ്, ചപ്പാത്തി ഫാക്ടറി എന്നീ സ്ഥാപങ്ങളാണ് കത്തി നശിച്ചത്. 25 ലക്ഷത്തോളം രൂപയുടെ നഷടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

പി.വി.ഉസ്മാന്‍, കെ.വി.അന്‍വര്‍, പി.പി.ബീവി, മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നൂറു വര്‍ഷത്തോളം പഴക്കമുണ്ട്.
പൊന്നാനിയുടെ വികസനവുമായി ബന്ധപ്പെട്ട് തകര്‍ച്ചയുടെ പാതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നിക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയതില്‍ ഒന്നാണ് ഈ കെട്ടിടം.

English summary
ponnani shops get fired the reason is munciplit's carelessness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X