കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ പൂജാ ബംപർ വിജയിയെ കണ്ടെത്തി; 2 മാസങ്ങൾക്ക് ശേഷം.. 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്

Google Oneindia Malayalam News

ക്രിസ്തുമസ്-പുതുവസ്തര ബംപർ വിജയി ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി കേരളക്കര. XD 236433 എന്ന നമ്പറിനായിരുന്നു 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുക നേടിയെ ഭാഗ്യശാലിക്ക് വേണ്ടിയുള്ള തിരിച്ചലിലായിരുന്നു മാധ്യമങ്ങളും ലോട്ടറി വകുപ്പുമെല്ലാം. ഒടുവിൽ പാലക്കാടുകാരനായ വ്യക്തിക്കാണ് ലോട്ടറിയടിച്ചതെന്ന് കണ്ടെത്തി. എന്നാൽ ഇദ്ദേഹം പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. തന്റെ പേര് വിവരങ്ങൾ രഹസ്യമാക്കി വെയ്ക്കണമെന്നാണ് ഇയാൾ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ ഇപ്പോഴിതാ രണ്ട് മാസം മുൻപ് പൂജാ ബംപർ അടിച്ച ഭാഗ്യശാലിയും പുറത്തുവന്നിരിക്കുകയാണ്. ഇത്രയും നാൾ കാണാമറയത്തായിരുന്നു വ്യക്തി കഴിഞ്ഞ ദിവസം ലോട്ടറി ഏജന്റിന് ടിക്കറ്റ് കൈമാറി.

രണ്ട് മാസം മുൻപ് പൂജാ ബംപർ നറുക്കെടുപ്പ്

നവംബർ 20 നായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്.ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. പക്ഷേ വിജയി മാത്രം പുറത്തു വന്നില്ല.

 അനൂപിന്റെ ദുരനുഭവം

ഓണം ബംപർ ജേതാവായ അനൂപിന്റെ ദുരനുഭവം മുന്നിലുള്ളതിനാലാണ് പൂജാ ബംപർ വിജയിയും പുറത്ത് വരാതിരുന്നതെന്നായിരുന്നു ഇതോടെ പലരും അഭിപ്രായപ്പെട്ടത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയായ 25 കോടിയുടെ ഓണം ബംപർ നേടിയത് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനൂപായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അനൂപിനെ കണ്ടെത്തുകയും ചെയ്തു.

കോടികൾ ലോട്ടറി അടിച്ചു.. 6 മാസം സമ്മാനത്തുക ആവശ്യപ്പെട്ടില്ല; കാരണം ഇത്കോടികൾ ലോട്ടറി അടിച്ചു.. 6 മാസം സമ്മാനത്തുക ആവശ്യപ്പെട്ടില്ല; കാരണം ഇത്

 അനൂപിനോട് ആവശ്യപ്പെട്ടത് ലക്ഷങ്ങൾ

എന്നാൽ പിറ്റേന്ന് മുതൽ വീട്ടിന് പുറത്ത് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അനൂപ്. സഹായം അഭ്യർത്ഥിച്ച് വരുന്നവരുടെ ബഹളം കാരണം ബന്ധുക്കളുടേയും കുടുംബക്കാരുടേയും എന്തിന് അയൽവാസികളുടെ വരെ സ്വസ്ഥത നശിച്ചു. ലക്ഷണങ്ങളാണ് പലരും ആവശ്യപ്പെടുന്നതെന്നും ഫോണിലൂടെ അടക്കം വിളിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നതെന്നും വെളിപ്പെടുത്തി അനൂപ് രംഗത്തെത്തി.

 അനൂപിന് താമസം പോലും മാറേണ്ടി വന്നു

കേളത്തിന്റെ അങ്ങ് മുതൽ ഇങ്ങുവരെയുള്ള ആളുകൾ വിളിച്ച് ദുരിതം പറയുകയാണെന്നും പണം ആവശ്യപ്പെടുകായണെന്നും അനൂപ് പറഞ്ഞിരുന്നു. ഒടുക്കം താമസം പോലും മാറേണ്ട സാഹചര്യമായിരുന്നു അനൂപിന് ഉണ്ടായത്. ഇത്തരത്തിലൊരു അനുഭവം ഉണ്ടാകാതിരിക്കാനാകും ഓണം ബംബറിന് തൊട്ട് പിന്നാലെ നടന്ന പൂജാ ബംബറിലെ വിജയിയും പേര് വിവരം വെളിപ്പെടുത്താതിരുന്നതെന്നായിരുന്നു വിലയിരുത്തലുകൾ.

പതിനാറ് കോടി ബംപർ അടിച്ചവന് കിട്ടുക 8.40 കോടി മാത്രം; ഏഴ് കോടിയിലേറെ പോവുന്ന വഴിയിങ്ങനെപതിനാറ് കോടി ബംപർ അടിച്ചവന് കിട്ടുക 8.40 കോടി മാത്രം; ഏഴ് കോടിയിലേറെ പോവുന്ന വഴിയിങ്ങനെ

 പേരും വിലാസവും രഹസ്യമാക്കണമെന്ന്

എന്തായാലും വിലയിരുത്തലുകൾ ശരിവെയ്ക്കുകയാണ് പുതിയ റിപ്പോർട്ടുകൾ. പേരും വിലാസവും രഹസ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടാണ് ഇപ്പോൾ പൂജാ ബംബർ വിജയി ടിക്കറ്റ് ഹാജരാക്കിയെന്ന് ഏജന്റ് വ്യകതമാക്കി. അതേസമയം 10 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്.

ജീവിതകാലം മുഴുവന്‍ ലോട്ടറിയെടുത്തു: ഒടുവില്‍ 88-ാം വയസ്സില്‍ 5 കോടിയുടെ പഞ്ചാബ് ബംപർജീവിതകാലം മുഴുവന്‍ ലോട്ടറിയെടുത്തു: ഒടുവില്‍ 88-ാം വയസ്സില്‍ 5 കോടിയുടെ പഞ്ചാബ് ബംപർ

10 കോടിയിൽ കയ്യിൽ കിട്ടുക

ഇത് കൂടാതെ മറ്റ് ചില തുകകൾ കൂടി വിജയി അടക്കേണ്ടതുണ്ട്.കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപയാണ് വിജയി അടയ്‌ക്കേണ്ടത്. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും അടക്കേണ്ടതുണ്ട്. ഇത് കഴിഞ്ഞ് 5,75,23,150 രൂപയാണ് വിജയിക്ക് കൈയ്യിൽ ലഭിക്കുക.

English summary
Puja Bumper Lottery Winner Name Is Out; Guruvayur native Submitted Lottery To The Agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X