
പുഞ്ഞാറില്‍ വിജയിച്ച സ്ഥാനാർത്ഥി എസ്ഡിപിഐക്ക് 2 കോടി രൂപ നല്‍കി: സെബാസ്റ്റ്യനെതിരെ പിസി ജോർജ്
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാർ നിയോജ മണ്ഡലത്തില്‍ നിന്നും ഏവരേയും ഞെട്ടിച്ചുകൊണ്ടുള്ള വിജയമായിരുന്നു കേരള ജനപക്ഷം നേതാവ് പിസി ജോർജ് നേടിയത്. എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ തുടങ്ങിയ മൂന്ന് പ്രബല മുന്നണികളോടും മത്സരിച്ച പിസി ജോർജ് ഫലം വന്നപ്പോള്‍ 27821 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറുകയായിരുന്നു. എസ് ഡി പി ഐ മാത്രമായിരുന്നു അന്ന് പിസി ജോർജിന് പിന്തുണയുമായി വന്നത്. എന്നാല്‍ പിന്നീട് എസ് ഡി പി ഐയും പിസി ജോർജും തമ്മില്‍ തെറ്റുന്നതാണ് കണ്ടത്.
അത് 2021 ലെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പരാജയത്തിലെ പ്രധാന കാരണങ്ങളിലൊന്നായി മാറുകയും ചെയ്തു. എന്നാലിപ്പോഴിതാ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാർത്ഥി എസ് ഡി പി ഐക്ക് രണ്ട് കോടി രൂപ നല്‍കി വോട്ട് വാങ്ങിയെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിസി ജോർജ്. യു ടോക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോർജിനെ യു ഡി എഫിലെത്തിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് സാധ്യമായില്ല. ബി ജെ പി പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. ഇതോടെയാണ് ഒരിക്കല്‍ കൂടി അദ്ദേഹം തനിച്ച് മത്സരിക്കാനിറങ്ങിയത്. അതേസമയം മറുവശത്ത് യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ എത്തിയ കേരള കോണ്‍ഗ്രസായിരുന്നു പിസി ജോർജിന്റെ പ്രധാന എതിരാളി.
എല്ലാത്തിനും കാരണം ഞാനെന്നായി: എന്തിനാണ് ഇങ്ങനെയൊരു ഫൈറ്റെന്ന് റോബിന് ചോദിച്ചു: സൂരജ്

കേരള കോണ്‍ഗ്രസിന് വേണ്ടി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രംഗത്ത് ഇറങ്ങിയപ്പോള്‍ ടോം കല്ലാനിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥി. എന്‍ ഡി എയില്‍ നിന്നും ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി എം പി സെന്നും വന്നു. ശക്തമായ ചതുഷ്കോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലും പുറത്ത് വന്നപ്പോള്‍ ബി ഡി ജെ എസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2965 വോട്ടായിരുന്നു. 2016 ല്‍ അവർക്ക് 19966 വോട്ടുകളായിരുന്നു ലഭിച്ചത്.
ബിഗ് ബോസില്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചു; കാമുകന് ഒരു കിലോ സ്വർണ്ണം സ്ത്രീധനം ചോദിച്ചു: സൂര്യ

പ്രധാന മത്സരം നടന്നത് സെബാസ്റ്റ്യന്‍ കുളത്തിങ്കലിനും പിസി ജോർജിനും ഇടയിലായിരുന്നു. ഒടുവില്‍ 58,668 വോട്ട് നേടിയ എല്‍ ഡി എഫ് സ്ഥാനാർത്ഥി വർഷങ്ങള്‍ക്ക് ശേഷം മണ്ഡലം പിടിച്ചെടുത്തപ്പോള്‍ പിസി ജോർജിന് ലഭിച്ചത് 41,851 വോട്ടുകള്‍ മാത്രം. ഇടത് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 16,581. 1996 മുതല്‍ തുടർച്ചയായി മണ്ഡലത്തില്‍ വിജയിച്ചിരുന്ന പിസി ജോർജിനേറ്റ കനത്ത തിരിച്ചടിയായിരുന്നു തോല്‍വി.
visa free countries: ചില്ലറക്കാരനല്ല ഇന്ത്യന്‍ പാസ്പോർട്ട്, 60 രാജ്യങ്ങളില്‍ വിസയില്ലാതെ കറങ്ങാം

എസ് ഡി പി ഐ വോട്ട് 2 കോടി രൂപക്ക് വിജയിച്ച സ്ഥാനാർത്ഥി വാങ്ങിച്ചതാണ് തനിക്ക് തിരിച്ചടിയായതെന്നാണ് പിസി ജോർജ് ഇപ്പോള്‍ പറയുന്നത്. പൂഞ്ഞാർ മണ്ഡലത്തില്‍ ആകെ മുസ്ലിം വോട്ട് 24000 ആണ്. 2016 ല്‍ ഒറ്റക്ക് നിന്നപ്പോള്‍ 17000 ത്തോളം വോട്ടാണ് എനിക്ക് കിട്ടിയത്. എന്നാല്‍ 2021 ല്‍ ഞാന്‍ പറയാത്ത കാര്യം വെച്ച് തനിക്കെതിരെ മുസ്ലിം വിരുദ്ധ വികാരം ഇളക്കിവിട്ടെന്നും പിസി ജോർജ് പറയുന്നു.

എസ് ഡി പി ഐ ആയിരുന്നു എനിക്കെതിരായ പ്രവർത്തനത്തിന് പിന്നില്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോള്‍ വളഞ്ഞ് നിന്ന് കൂവുകയായിരുന്നു. അപ്പോഴാണ് ഞാന്‍ പറഞ്ഞത് നിന്റെയൊന്നും വോട്ട് വേണ്ടെന്ന്. കൂവുന്നവന്റെ വോട്ട് വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത് എല്ലാവരും കൂടെ അത് പേട്ടക്കാരന്റെ വോട്ട് എന്നാക്കി മാറ്റി. അങ്ങനെയുള്ള കള്ളപ്രചരണം വിശ്വസിക്കുന്നില്ലെന്ന് കരുതി ഞാന്‍ അതിനെ നേരിടാന്‍ പോയില്ല.

പക്ഷെ ഖത്തീബുമാർ ഉള്‍പ്പടെ കുടുംബങ്ങളില്‍ കയറി ഈ പ്രചരണം നടത്തി. ഇത്തവണ 24000 മുസ്ലിം വോട്ടുകളില്‍ നൂറ് വോട്ടുകള്‍ പോലും എനിക്ക് കിട്ടിയെന്ന് തോന്നുന്നില്ല. മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം മതത്തെ പെട്ടെന്ന് വർഗ്ഗീയമായി ചിന്തിപ്പിക്കാന്‍ സാധിക്കും. ആ രീതിയിലുള്ള പ്രചരണമായിരുന്നു എനിക്കെതിരെ അവിടെ നടത്തിയത്. എന്നിലൂടെ ലീഗിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അവിടെ നടത്തിയതെന്നും പിസി ജോർജ് പറയുന്നു.

'2016 വരെ അവരൊക്കെ ഇത്ര വലിയ വർഗ്ഗീയ സംഘടനയാണെന്ന് മനസ്സിലാവുന്നില്ല. ആ തവണത്തെ തിരഞ്ഞെടുപ്പില്‍ അവിടെ തനിച്ച് മത്സരിച്ചപ്പോള്‍ എനിക്ക് പിന്തുണ തന്നത് എസ് ഡി പി ഐ മാത്രമാണ്. നൂറ് ശതമാനം സത്യസന്ധമായ സമീപനമായിരുന്നു അവർ നടത്തിയത്. ഒരു കാശ് പോലും മേടിച്ചില്ല. എന്നാല്‍ ഇത്തവണ ജയിച്ച സ്ഥാനാർത്ഥി രണ്ട് കോടി രൂപ വാങ്ങിച്ചു'-പിസി ജോർജ് പറയുന്നു.