• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത!

തിരുവനന്തപുരം: പുത്തൻകട സ്വദേശി രാഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. രാഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ. താനിപ്പോൾ ലഡാക്കിലെ സൈനീക താവളത്തിലുണ്ടെന്നും നാട്ടിലെത്തി പോലീസിനെ വിവരമറിയിക്കുമെന്നും അഖിൽ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നെന്നും. കാറിൽ കയറ്റി ധനുവച്ചപുരത്ത് ഇറക്കിയെന്നും അഖിൽ പറഞ്ഞു.

പച്ചക്കൊടി കണ്ടു: യെദ്യൂരപ്പ നാലാമതും കര്‍ണാടക മുഖ്യമന്ത്രിയാകുന്നു; ഇനി കാത്തിരിപ്പില്ല

എനിക്കിപ്പോൾ 25 വസ്സായി. രാഖിക്ക് അഞ്ച് വയസ് അധികമുണ്ട്. അവളോട് പിന്മാറാൻ പറഞ്ഞിരുന്നു. അവൾപിന്മാറാതെ തന്റെ പിറകെ തന്നെ നടക്കുകയായിരുന്നുവെന്നുവെന്നാണ് അഖിലിന്റെ വാദം. കൊല്ലണമെങ്കിൽ മുന്നേ കൊല്ലാമായിരുന്നു. ജോലി നഷ്ടപ്പെടുത്തി ജയിലിൽ കിടക്കേണ്ട അവസ്ഥയില്ല. കഴിഞ്ഞ മാസം 29ന് യൂണിറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അഖിൽ പറയുന്നു.

പോലീസ് മുഖവിലയ്ക്കെടുത്തില്ല

പോലീസ് മുഖവിലയ്ക്കെടുത്തില്ല

എന്നാൽ അഖിൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്നാണ് പോലീസ് വാദം. സൈനീയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞ് ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പോലീസ് പറയുന്നത്. ലഡാക്കിലെ സൈനീക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോമിൽ സംസാരിച്ചത് അതുകൊണ്ട് തന്നെ പോലീസ് മുഖവിലക്കെടുക്കുന്നില്ല.

കഴുത്ത് ഞെരിച്ച് കൊന്നു

കഴുത്ത് ഞെരിച്ച് കൊന്നു

കഴിഞ്ഞ ദിവസമാണ് രാഖിയുടെ മൃതദേഹം വീട്ടു പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഷാളോ, കയറോ പോലുള്ള വസ്തുവാണ് കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറിൽ നിന്ന് ലഭിക്കുന്ന വിവരമെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയെന്നു പൊലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരൻ രാഹുലിനെയുമാണ്. ദില്ലിയിൽ സൈനീകനായ അഖിൽ കുറേ കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു, രാഖിയെ കണ്ട് പിന്മാറാൻ ആവശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം.

പ്രണയം മിസ് കോളിലൂടെ

പ്രണയം മിസ് കോളിലൂടെ

എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായരുന്ന രാഖി ഒരു മിസ്ഡ് കോളിലൂടെയാണ് അഖിലുമായി പരിചയപ്പെടുത്തതും പ്രണയത്തിലാകുന്നതും. പക്ഷേ മറ്റൊരു പെൺകുട്ടിയുമായി അഖിലിന് വിവാഹം ഉറപ്പിച്ചു. തുടർന്ന് അന്തിയൂർകോണം സ്വദേശിനിയുമായുള്ള വിവാഹത്തെ എതിർത്ത രാഖി തങ്ങൾ പ്രണയത്തിലാണെന്ന വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചതോടെ വിവാഹം മുടങ്ങി.

അന്വേഷണം വഴി തിരിച്ച വിടാൻ ശ്രമം

അന്വേഷണം വഴി തിരിച്ച വിടാൻ ശ്രമം

തുടർന്ന് കഴിഞ്ഞ മാസം 21 ന് രാഖിയെ കാറിൽ കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം നഗ്നമായ നിലയിലായിരുന്നു. മുതദേഹത്തിന്റെ മുകളിൽ ഉപ്പ് വിതറിയിരുന്നു. അന്വേഷണം വിഴി തിരിച്ച് വിടാൻ രാഖിയുടെ സിം മറ്റൊരു മൊബൈലിൽ ഇട്ട് താൻ കൊല്ലം സ്വദേശിയുടെ കൂടെ പോകുകയാണെന്ന് മെസേജ് അയക്കുകയും ചെയ്തിരുന്നു. രാഖിയുടെ മൊബൈൽ അവസാനമായി പ്രവർത്തിച്ചത് മൃതദേഹം കണ്ടെടുത്ത സ്ഥലത്തായിരുന്നു. അഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നത്.

കാണാതായത് കഴിഞ്ഞ മാസം 21ന്

കാണാതായത് കഴിഞ്ഞ മാസം 21ന്

കഴിഞ്ഞ തവണ ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തിയ രാഖി ലീവ് കഴിഞ്ഞ് പിതാവിന്റെ കടയിൽ നിന്ന് സുഹൃത്തുക്കൾക്കായി പലഹാരങ്ങളും വാങ്ങിയാണ് പോയത്. സാധാരണ അവിടെയത്തിയാൽ വിളിച്ചറിയിക്കുന്ന രാഖി അന്ന് വിളിച്ചില്ല. ഹോസ്റ്റലിൽ ഉണ്ടാകുമെന്ന ധാരണയിലായിരുന്നു ബന്ധുക്കൾ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഹോസ്റ്റലിൽ അന്വേഷിച്ചപ്പോഴാണ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. മൊബൈൽഫോൺ നെറ്റ് വർക്ക് കേന്ദ്രീരിച്ചുള്ള അന്വേഷണമാണ് ചുരുളഴിയാൻ കാരണമായത്.

English summary
Poovar murder case: Akhil's reaction for Rakhi's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X