ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം അവസനത്തോടെ എത്തിയേക്കും; കേരളം സന്ദര്‍ശിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം അവസനാത്തോടെ മാത്രമേയുള്ളുവെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. ഇന്ത്യസന്ദര്‍ശനത്തിനിടെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യയില്‍ വരാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതായും താന്‍ ഇന്ത്യയില്‍ വരാന്‍ കാത്തുനില്‍ക്കുന്നതായും മാര്‍പാപ്പ പറഞ്ഞുവെന്ന് വിദേശ കാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രാംഗ്ല പറഞ്ഞിരുന്നു. മതസ്വാതന്ത്യം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും സഹിഷ്ണുതയുടെ സന്ദേശമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും ടോം വടക്കന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് െചയ്തു.

പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പ്പാപ്പ സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹം എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മാര്‍പാപ്പയുടെ സന്ദര്‍ശന തീയതിയും അദ്ദേഹം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുമെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ ഇന്ത്യയിലെയും വത്തിക്കാനിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് അധികം വൈകാതെ കടക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ത്യ താല്‍പര്യപ്പെടുന്ന സമയം വത്തിക്കാനെ അറിയിക്കുകയും ഈ സമയം മാര്‍പാപ്പക്ക് മറ്റ് വിദേശ പര്യടനങ്ങളില്ലെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

മറ്റു രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വേളകള്‍ മാര്‍പാപ്പ സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കാറില്ലെന്നിരിക്കെ വരുന്ന വര്‍ഷമാദ്യം ഇന്ത്യയില്‍ തെരഞ്ഞെടിപ്പ് നടക്കുന്നതിനാല്‍ അക്കാലയളവില്‍ സന്ദര്‍ശനം നടക്കാന്‍ സാധ്യത കുറവായിരിക്കും. കോവിഡ് സാഹചര്യം, മാര്‍പാപ്പയുടെ ആരോഗ്യവും ഇതൊക്കെ പ്രധാന ഘടകങ്ങളാണ്. അതേസമയം മോദി - മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്ന് വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചില കേന്ദ്രങ്ങള്‍ മാത്രം ഉന്നയിക്കുന്ന അനാവശ്യ ചര്‍ച്ചയാണിതെന്നാണ് ബിജെപിയുടെ പ്രതികരിച്ചിരുന്നത്.

ഇന്ത്യയിലെത്തിയാല്‍ കേരളം,ഗോവ,കൊല്‍ക്കത്ത,മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശന ക്ഷണത്തെ വത്തിക്കാനും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

ഇതിനിടെ മതാനുയായികള്‍ക്കിടയില്‍ ഇതര മതസ്ഥരോട് സാഹോദര്യം വളര്‍ത്താന്‍ മതനേതാക്കള്‍ ശ്രമിക്കണമെന്ന് ദീപാവലി സന്ദേശത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മതമൗലികവാതം, ഭീകരത, അതിദേശീയവാദം എന്നിവ ലോകത്തിന് ഭീഷണിയാണെന്നും പകര്‍ച്ചവ്യാധിയുടെ ആകുലതകള്‍ക്കിടയിലും ജീവിതം പ്രകാശമാനമാക്കാന്‍ ദീപാവലി അഘോഷത്തിനു കഴിയട്ടെയെന്നും വത്തിക്കാന്‍ ദിപാവലി സന്ദേശത്തില്‍ ആശംസിച്ചു.












Click it and Unblock the Notifications