കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിരോധനത്തെ എതിർക്കുന്ന സിപിഎമ്മും കോൺഗ്രസും അവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നു'; എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: ആർഎസ്എസ്സിനെയും പോപ്പുലർ ഫ്രണ്ടിനെയും ഒരേ തുലാസ്സിൽ അളക്കുന്ന കോൺഗ്രസ്സും സി.പി.എമ്മും പോപ്പുലർ ഫ്രണ്ടിന്റെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് ബി ജെ പി നേതാവ് എംടി രമേശ്.'നിരോധിക്കപ്പെട്ടതോടെ പോപ്പുലർ ഫ്രണ്ടിന്റെ ഒളിത്താവളം ഇനി കോൺഗ്രസ്സും സി.പി എമ്മും ആയിരിക്കും.ആർഎസ്എസ്സ് ഉള്ളതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഉണ്ടായതെന്ന വാദമാണ് കോൺഗ്രസ്സും സി.പി.എമ്മും ഉയർത്തുന്നത് കേട്ടാൽ ശരിയെന്ന് തോന്നും പക്ഷെ പാകിസ്ഥാനിൽ അൽഖ്വയ്ദയും അഫ്ഘാനിൽ താലിബാനും സിറിയയിൽ ഐ എസ്സും ഉണ്ടായത് ഏത് ആർ എസ് എസ്സിന് എതിരായിട്ടാണെന്ന് ഇവർ വ്യക്തമാക്കണം', രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

tr-1664448099.j

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- കളങ്കിതർക്കായി മലർക്കെ തുറന്നിട്ട വാതിലുകൾ !പോപ്പുലർ ഫ്രണ്ട് നിരോധനത്തെ കുറിച്ച് സി.പി.എമ്മും കോൺഗ്രസ്സും നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധിയ്ക്കുകയായിരുന്നു. ഈ രാജ്യത്തിനോടും ഭരണഘടനയോടും എന്തെങ്കിലും കൂറും പ്രതിബദ്ധതയും ഉണ്ടായിരുന്നെങ്കിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തിയ ഒരു ഭീകര സംഘടനയുടെ വക്കാലത്തുമായി കോൺഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നേതാക്കൾ വരുമായിരുന്നില്ല.നിരോധിച്ചതു കൊണ്ട് എല്ലാം സുരക്ഷിതമായി എന്നു കരുതുന്നില്ല.

പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധിയും മനസ്സുമായി ആയിരക്കണക്കിന് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ഇക്കൂട്ടരെ ദേശീയധാരയിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുന്നതിന് പകരം അവരുടെ ആയുധത്തിന് മൂർഛകൂട്ടാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. കേരളത്തിൽ ഈ ഭീകരപ്രസ്ഥാനത്തിന് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചവർ ആരാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കാണും .നിരോധനത്തെ പരസ്യമായി എതിർക്കുകയും പോപ്പുലർ ഫ്രണ്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന കോൺഗ്രസ്സും സി.പിഎമ്മും അവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.

നീലച്ചിത്ര താരങ്ങള്‍ അഭിനയം നിര്‍ത്തുന്നു; ഗുരുതര ലൈംഗിക രോഗം; യൂറോപ്പില്‍ വ്യാപനമെന്ന് റിപ്പോര്‍ട്ട്നീലച്ചിത്ര താരങ്ങള്‍ അഭിനയം നിര്‍ത്തുന്നു; ഗുരുതര ലൈംഗിക രോഗം; യൂറോപ്പില്‍ വ്യാപനമെന്ന് റിപ്പോര്‍ട്ട്

നിരോധിക്കപ്പെട്ടതോടെ പോപ്പുലർ ഫ്രണ്ടിന്റെ ഒളിത്താവളം ഇനി കോൺഗ്രസ്സും സി.പി എമ്മും ആയിരിക്കും. ആർഎസ്എസ്സിനെയും പോപ്പുലർ ഫ്രണ്ടിനെയും ഒരേ തുലാസ്സിൽ അളക്കുന്ന കോൺഗ്രസ്സും സി.പി.എമ്മും പോപ്പുലർ ഫ്രണ്ടിന്റെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ്. ഈ രണ്ട് പാർട്ടികളും നേതൃത്വം നൽകുന്ന മുന്നണികളാണ് കേരളത്തെ ഭീകരവാദികളുടെ സ്വന്തം മണ്ണാക്കി മാറ്റിയതെന്ന വസ്തുത മറനീക്കി പുറത്തു വന്നു. ആർഎസ്എസ്സ് ഉള്ളതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഉണ്ടായതെന്ന വാദമാണ് കോൺഗ്രസ്സും സി.പി.എമ്മും ഉയർത്തുന്നത് കേട്ടാൽ ശരിയെന്ന് തോന്നും പക്ഷെ പാകിസ്ഥാനിൽ അൽഖ്വയ്ദയും അഫ്ഘാനിൽ താലിബാനും സിറിയയിൽ ഐ എസ്സും ഉണ്ടായത് ഏത് ആർ എസ് എസ്സിന് എതിരായിട്ടാണെന്ന് ഇവർ വ്യക്തമാക്കണം.

അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്

ഗെഹ്ലോട്ടിനെ രാജിവെപ്പിക്കാൻ അവസാന നീക്കം, സോണിയയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച; സച്ചിനും ദില്ലിയിൽഗെഹ്ലോട്ടിനെ രാജിവെപ്പിക്കാൻ അവസാന നീക്കം, സോണിയയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച; സച്ചിനും ദില്ലിയിൽ

English summary
Popular front ban; MT Ramesh against CPM And Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X