Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ഫ്രണ്ട്‌ഡേ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും 17ന്

മലപ്പുറം: പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപന ദിനമായ ഫെബ്രുവരി 17ന് 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരൂരില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന ആശയവും പ്രവര്‍ത്തന രീതിയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക സംഘടനകള്‍ ഒന്നായി 2007 ല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സാമൂഹിക പ്രസ്ഥാനമായി മാറുകയായിരുന്നുവെന്നും ഈ സന്ദേശം ഉയര്‍ത്തിയാണ് 17 ന് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിച്ചുവരുന്നതെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാവേരി നദീ ജല തര്‍ക്കം: കര്‍ണാടകത്തിന് അധികജലം.. തമിഴ്നാടിനും പുതുച്ചേരിക്കും അധിക ജലമില്ല
പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ സാമൂഹിക വികസനവും അവകാശ നിഷേധങ്ങള്‍ക്കെതിരായ സമരങ്ങളും ഫാഷിസത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളുമാണ് കഴിഞ്ഞ കാലങ്ങളില്‍ സംഘടന ഊന്നല്‍ നല്‍കി വന്ന മേഖലകള്‍.ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘ പരിവാര ശക്തികള്‍ ഭരണ കൂടത്തിന്റെ പിന്തുണയോട് കൂടി ഇന്ന് രാജ്യത്ത് നടത്തി കൊണ്ടിരിക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ പ്രസക്തി ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

popularfront

നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും പരത്തി പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ പ്രതിരോധിക്കാനുള്ള പോപുലര്‍ ഫ്രണ്ടിന്റെ നീക്കത്തിന് ശക്തമായ ജനപിന്തുണയാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പതിമൂന്ന് സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് മഹാസമ്മേളനങ്ങള്‍ നടത്തി. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ സംഘടന ആര്‍ജ്ജിച്ച ജനകീയാടിത്തറയുടെ വിജയമാണിത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യാടിത്തറയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്ററി സംവിധാനം നോക്കുകുത്തിയാവുകയും ഭരണരംഗത്ത് ഏകാധിപത്യ പ്രവണത വര്‍ധിച്ചുവരികയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായി മാറ്റിയിരിക്കുകയാണ്. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനാവാത്ത വിധം അസഹിഷ്ണുത ശക്തിപ്പെട്ടിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ സംഘപരിവാരശക്തികള്‍ തെരുവില്‍ അഴിഞ്ഞാടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സാംസ്‌കാരിക നായകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെയുള്ള അതിക്രമം കേരളത്തില്‍ പോലും ആവര്‍ത്തിക്കുകയാണ്. വടയമ്പാടി ജാതിമതിലിനെതിരേ ശബ്ദമുയര്‍ത്തിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് അഴിഞ്ഞാട്ടം നിയന്ത്രിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമാണ്. സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങളിലെ പോലിസ് നിലപാട് ഇത് ശരിവക്കുന്നുണ്ട്-ഭാരവാഹകള്‍ പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 11ന് രാജ്യാവ്യാപകമായി ഗൃഹസന്ദര്‍ശന പരിപാടികള്‍ നടത്തി.കേരളത്തില്‍ തിരൂരിന് പുറമെ കാസര്‍കോഡ്, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലും

17ന് യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കുന്നുണ്ട്.17ന് രാവിലെ യൂണിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും.വൈകുന്നേരം 4:30ന് തിരൂര്‍ റിംഗ് റോഡില്‍ നിന്ന് ആരംഭിക്കുന്ന വളണ്ടിയര്‍ പരേഡും ബഹുജന റാലിയും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന പൊതു സമ്മേളനം ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉല്‍ഘാടനം ചെയ്യും.സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും.അഡ്വ: റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ഇമാംസ് കൗണ്‍സില്‍

സംസ്ഥാന വൈസ് പ്രസിഡന്റ് പാങ്ങില്‍ നൂറുദ്ദീന്‍ മുസ്ല്യാര്‍, എന്‍ഡബ്‌ള്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിപി അജ്മല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സി.അബ്ദുല്‍ ഹമീദ് (ജന. കണ്‍വീനര്‍), കെ മുഹമ്മദ് ബഷീര്‍ (സബ് കമ്മറ്റി കണ്‍വീനര്‍),പി വി അബൂ സ്വാലിഹ് (സബ് കമ്മറ്റി കണ്‍വീനര്‍), കെ പി അഷ്‌റഫ് (സബ് കമ്മറ്റി കണ്‍വീനര്‍) പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+