യൂട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ശ്രീലക്ഷമി അറയ്ക്കലിനെതിരെ കേസ്
തിരുവനന്തപുരം: സാമൂഹിക മാധ്യമമായ യുട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ സ്വദേശിനിയായ ശ്രീലക്ഷമി അറയ്ക്കിലിനെതിരെ പൊലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹിയും അഭിഭാഷകനുമായ നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പൊലീസിന്റെ സൈബര്‍ വിഭാഗമാണ് കേസെടുത്തത്. വിശദാംശങ്ങളിലേക്ക്...
Recommended Video

പരാതി
ശ്രീലക്ഷമി അറയ്ക്കല്‍ എന്ന യുവതി നിരവധി യൂട്യൂബ് ചാനലിലീടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതിയിലേക്ക് നയിച്ച് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ശ്രീലക്ഷമിയുടെ യൂട്യൂബ് ചാനല്‍ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയൊപ്പം പൊലീസിന് കൈമാറിയിരുന്നു.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍
അതേസമയം, ശ്രീലക്ഷമി അറയ്ക്കലിനെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ പൊലീസ് എഫ്‌ഐആര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. മെന്‍സ് റൈറ്റ് അസോസിയേഷനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

സൈബര്‍ ആക്രമണം
ദിവസങ്ങള്‍ക്ക് മുമ്പ് സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധികേഷപിച്ച വിജയ് പി നായരനെന്ന യുട്യൂബറെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തിരുന്നു. ഈ സംഘത്തില്‍ ശ്രീലക്ഷമി അറയ്ക്കലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ശ്രീലക്ഷമി അറയ്ക്കലിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.

കേസ്
യുട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ശ്രീലക്ഷമിയും ഭാഗ്യലക്ഷമി അടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വിജയ് പി നായരുടെ പരാതിയിലാണ് ജാമ്യമില്ല വാകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീകല്‍ക്കെതിരെ അശ്ലീല പരാമര്‍ശനം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications